സഭാ ഭരണം അഡ്മിനിസ്ട്രേറ്റര്‍ക്ക് കൈമാറിയ ഡിവിഷൻ ബെഞ്ച് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച രണ്ടു മുൻ ജഡ്ജിമാർക്ക് ചുമതല കൈമാറാൻ ഉത്തരവിട്ടു
ചെന്നൈ: സിഎസ്ഐ സിനഡിനെ മദ്രാസ് ഹൈക്കോടതി പുറത്താക്കി. 2023 ജനുവരിയിലെ തെരഞ്ഞെടുപ്പ് പൂർണമായി റദ്ദാക്കി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. സിഎസ്ഐ സഭാ ഭരണം അഡ്മിനിസ്ട്രേറ്റര്‍ക്ക് കൈമാറിയ ഡിവിഷൻ ബെഞ്ച് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച രണ്ടു മുൻ ജഡ്ജിമാർക്ക് ചുമതല കൈമാറാൻ ഉത്തരവിട്ടു. സിഎസ്ഐ സിനഡിലെ വിരമിക്കൽ പ്രായം 67 ൽ നിന്ന് 70 ആക്കിയ ശേഷം ജനുവരിയിൽ മോഡറേറ്റര്‍ തിരഞ്ഞെടുപ്പിൽ ധമ്മരാജ റസാലം മോഡറേറ്ററായി ചുമതലയേറ്റിരുന്നു. ഇതിനെതിരെ സഭയിൽ നിന്ന് തന്നെ പരാതി ഉയര്‍ന്നു. ഇത് പിന്നീട് മദ്രാസ് ഹൈക്കോടതിയിൽ എത്തി. ബിഷപ്പ് ധർമരാജ് റസാലത്തെ മോഡറേറ്റർ പദവിയിൽ നിന്ന് 2023 ജൂലൈയിൽ സിംഗിൾ ബഞ്ച് അയോഗ്യനാക്കിയിരുന്നു. റസാലത്തിനൊപ്പം തെരഞ്ഞെടുത്ത മറ്റുള്ളവരുടെ കാര്യത്തിൽ ഉത്തരവ് പറഞ്ഞിരുന്നില്ല. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് സംയുക്ത സമരസമിതി ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ സമരസമിതിക്ക് അനുകൂലമായി വിധി വന്നത്.