മധ്യപ്രദേശിലെ 19 ലക്ഷം പെൺകുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 57.18 കോടി രൂപ ട്രാൻസ്ഫര്‍ ചെയ്ത പദ്ധതി.
കൗമാരക്കാരായ പെൺകുട്ടികളുടെ ആരോഗ്യത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവിനെ പ്രശംസിച്ച് യുണിസെഫ്. സാമൂഹിക മാധ്യമമായ X-ൽ ആണ് യുണിസെഫിന്‍റെ സന്ദേശം.
മധ്യപ്രദേശിലെ 19 ലക്ഷം പെൺകുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 57.18 കോടി രൂപ ട്രാൻസ്ഫര്‍ ചെയ്ത സമഗ്ര ശിക്ഷ സാനിറ്റേഷൻ ആൻഡ് ഹൈജീൻ സ്കീം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓഗസ്റ്റ് 11-ന് ഭോപ്പാലിലായിരുന്നു ഇതിന്‍റെ ഔദ്യോഗിക തുടക്കം.
ഏഴാം ക്ലാസ്സ് മുതൽ 12-ാം ക്ലാസ്സ് വരെയുള്ള പെൺകുട്ടികള്‍ക്ക് ഈ പദ്ധതിയിലൂടെ സാനിറ്ററി നാപ്കിനുകള്‍ വാങ്ങാനാണ് പണം ചെലവഴിക്കുക. ഇതിന് പുറമെ വൃത്തിയെയും ആരോഗ്യത്തെയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവബോധന ക്ലാസ്സുകളും നൽകും. സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലാണ് പദ്ധതി.