ലാബ് ടെക്നീഷ്യൻ ദീപാവലി ആഘോഷിക്കാൻ പോയി, രോഗിക്ക് യൂട്യൂബ് വീഡിയോ നോക്കി ഇസിജി എടുത്ത് അറ്റൻഡർ; അന്വേഷണം

By Web TeamFirst Published Nov 3, 2024, 4:41 PM IST
Highlights

ലാബിൽ ജീവനക്കാരില്ലാത്തതിനാൽ തനിക്ക് മറ്റ് മാർഗമില്ലെന്ന് പറഞ്ഞാണ് ലാബ് അറ്റൻഡർ യൂട്യൂബ് വീഡിയോ കണ്ട് രോഗിക്ക് ഇസിജി എടുത്തത്.

ജയ്പൂർ: രാജസ്ഥാനിൽ യൂട്യൂബ് വീഡിയോ നോക്കി ലാബ് അറ്റൻഡർ രോഗിക്ക് ഇസിജി എടുത്ത സംഭവത്തിൽ അന്വേഷണം. ജോധ്പൂരിലെ സർക്കാർ മെഡിക്കൽ കോളേജിലാണ് സംഭവം.  യൂട്യൂബ് ക്ലിപ്പ് കണ്ടതിന് ശേഷം ലാബ് അറ്റൻഡർ രോഗിക്ക് ഇസിജി സ്കാൻ ചെയ്യുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.

വീഡിയോ കണ്ടതിന് ശേഷം രോഗിയെ ഇസിജി സ്കാനിംഗിന് വിധേയനാക്കുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. കൃത്യമായി അറിവില്ലാതെ ഇസിജി എടുക്കരുതെന്നും, രോഗിയെ കൊല്ലരുതെന്നും ബന്ധുക്കൾ എതിർപ്പറിയിക്കുന്നതും വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ ലാബിൽ ജീവനക്കാരില്ലാത്തതിനാൽ തനിക്ക് മറ്റ് മാർഗമില്ലെന്ന് പറഞ്ഞാണ് ലാബ് അറ്റൻഡർ യൂട്യൂബ് വീഡിയോ കണ്ട് രോഗിക്ക് ഇസിജി എടുത്തത്.

Latest Videos

ലാബ് ടെക്‌നീഷ്യൻ ദീപാവലി അവധിക്ക് നാട്ടിലേക്ക് പോയതാണെന്നും ലാബ് അറ്റൻഡർ പറയുന്നുണ്ട്. എല്ലാം ശരിയായ സ്ഥലങ്ങളിൽ തന്നെയാണ് ഇൻസ്റ്റാൾ ചെയ്തത്. ഇസിജി മെഷീൻ  ആവശ്യമായ എല്ലാ ജോലികളും ചെയ്യുമെന്നും  അറ്റൻഡർപറയുന്നുണ്ട്. അടുത്തിടെ നടന്ന സംഭവത്തിന്‍റെ വീഡിയോ  ശനിയാഴ്ചയാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ  വീഡിയോ രിശോധിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ബിഎസ് ജോധ പ്രതികരിച്ചു.

Read More : ഗോത്രവർഗക്കാരുടെ പെണ്‍മക്കളെ നുഴഞ്ഞുകയറ്റക്കാർ വശീകരിച്ച് വിവാഹംചെയ്യുന്നു, അവർ സുരക്ഷിതരല്ല; അമിത് ഷാ

tags
click me!