കൃഷ്ണഗിരി വ്യാജ എൻസിസി ക്യാംപ് പീഡനക്കേസ്; അറസ്റ്റിലായ യുവനേതാവ് ജീവനൊടുക്കി

By Web Team  |  First Published Aug 23, 2024, 10:13 AM IST

അതിനിടെ ശിവരാമന്റെ അച്ഛൻ അശോക് കുമാറും സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി കാവേരി പട്ടണത്ത് വച്ചാണ് സംഭവം. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 


ചെന്നൈ: തമിഴ്നാട് കൃഷ്ണഗിരിയിൽ വ്യാജ എൻസിസി ക്യാംപിൽ പങ്കെടുത്ത13 പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായെന്ന കേസിൽ അറസ്റ്റിലായ യുവനേതാവ് ആത്മഹത്യ ചെയ്തു. നാം തമിഴർ കക്ഷി നേതാവായിരുന്ന ശിവരാമൻ ആണ് ജീവനൊടുക്കിയത്. സേലത്തെ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ഇയാൾ എലിവിഷം കഴിച്ചിരുന്നെന്നും, അറിഞ്ഞപ്പോൾ ആശുപത്രിയിൽ എത്തിച്ചെന്നും എസ്പി പ്രതികരിച്ചു. അതിനിടെ ശിവരാമന്റെ അച്ഛൻ അശോക് കുമാറും സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി കാവേരി പട്ടണത്ത് വച്ചാണ് സംഭവം. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 

വ്യാജ എൻസിസി ക്യാംപിലെ പീഡനക്കേസിൽ 11 പേർ അറസ്റ്റിലായിരുന്നു. ഓഗസ്റ്റ് ആദ്യ വാരം കൃഷ്ണഗിരിയിലെ സ്വകാര്യ സ്കൂളിൽ വച്ച് നടന്ന വ്യാജ എൻസിസി ക്യാംപിൽ വച്ചാണ് അതിക്രമം നടന്നത്. സ്കൂൾ പരിസരത്ത് സംഘടിപ്പിച്ച ക്യാംപിൽ വച്ചായിരുന്നു അതിക്രമം. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്കൂൾ പ്രിൻസിപ്പലും അധ്യാപകരും അടക്കമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. 17 പെൺകുട്ടികൾ അടക്കം 41 വിദ്യാർത്ഥികളാണ് ക്യാംപിൽ പങ്കെടുത്തത്. ക്യാംപിലുണ്ടായ അതിക്രമത്തെക്കുറിച്ച് വീട്ടിലെത്തിയ ഒരു പെൺകുട്ടി രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്ത് വരുന്നത്. സംഭവത്തെക്കുറിച്ച് അധ്യാപകർക്ക് അറിവുണ്ടായിരുന്നുവെങ്കിലും മറച്ച് വയ്ക്കാനുള്ള ശ്രമങ്ങൾ നടന്നതായാണ് കൃഷ്ണഗിരി ഡിഎസ്പി പി തംഗദുരൈ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

Latest Videos

undefined

എൻസിസി യൂണിറ്റില്ലാത്ത സ്കൂളിൽ വച്ച് ക്യാംപ് നടത്തിയാൽ യൂണിറ്റ് അനുവദിക്കുമെന്നാണ് ക്യാംപ് സംഘാടകർ സ്കൂൾ അധികൃതരെ ബോധിപ്പിച്ചിരുന്നത്. സംഘാടകരെക്കുറിച്ചുള്ള പശ്ചാത്തല പരിശോധനകൾ പോലും നടത്താതെയാണ് ക്യാംപ് നടത്താൻ അനുമതി നൽകിയതെന്നാണ് പൊലീസ് വിശദമാക്കിയത്. ഓഗസ്റ്റ് 5 മുതൽ ഓഗസ്റ്റ് 9 വരെയായിരുന്നു ത്രിദിന ക്യാംപ് നടന്നത്. പെൺകുട്ടികൾ രാത്രിയിൽ തങ്ങിയിരുന്ന ഓഡിറ്റോറിയത്തിൽ വച്ചാണ് പീഡനം നടന്നത്. 

സുപ്രധാന വിവരങ്ങൾ സർക്കാർ മറച്ചുവെച്ചു; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത് കൂടുതൽ ഭാഗങ്ങൾ നീക്കിയശേഷം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

https://www.youtube.com/watch?v=Ko18SgceYX8

click me!