കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിംഗ് പുതിയ കേന്ദ്ര പ്രതിരോധ സെക്രട്ടറിയാകും; ഉത്തരവിറക്കി

By Web Team  |  First Published Aug 16, 2024, 8:21 PM IST

പ്രതിരോധ വകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റാൽ 2026 ഒക്ടോബർ 31 വരെയാണ് നിയമനം ലഭിക്കുക


ദില്ലി: കേന്ദ്ര പ്രതിരോധ വകുപ്പ് സെക്രട്ടറിയായി 1989 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിംഗിനെ നിയമിക്കും. ഇത് സംബന്ധിച്ച ശുപാർശയ്ക്ക് കേന്ദ്ര കാബിനറ്റ് സമിതി അംഗീകാരം നൽകി. ഗിരിധർ അരമനയുടെ പകരക്കാരനായാണ് രാജേഷ് കുമാർ സിംഗിൻ്റെ നിയമനം. 2024 ഒക്ടോബർ 31 ന് ഗിരിധർ അരമനയുടെ കാലാവധി പൂർത്തിയാകും. ഇതിന് പിന്നാലെ രാജേഷ് കുമാർ സിംഗ് ചുമതലയേൽക്കും. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പിന് കീഴിലെ ഇൻ്റസ്ട്രി ആൻ്റ് ഇൻ്റേണൽ ട്രേഡ് പ്രമോഷൻ സെക്രട്ടറിയായാണ് രാജേഷ് കുമാ‍ ‍‍ സിംഗ് ഇപ്പോൾ പ്രവ‍ർത്തിക്കുന്നത്. പുതിയ ചുമതലയേൽക്കുന്നത് വരെ കേന്ദ്ര പ്രതിരോധ വകുപ്പിൽ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി അദ്ദേഹം പ്രവർത്തിക്കും. പ്രതിരോധ വകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റാൽ 2026 ഒക്ടോബർ 31 വരെയാണ് നിയമനം ലഭിക്കുക. കേന്ദ്രസർക്കാരിന് നിയമന കാലാവധി നീട്ടാനും സാധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

click me!