ഇത് തോൽക്കാൻ മനസിലാത്ത കൗസല്യ; ഭർത്താവിനെ നഷ്ടമായ ജാതി വെറിക്ക് ജീവിതം കൊണ്ട് മറുപടി നൽകുന്നവൾ

By Web Team  |  First Published May 29, 2024, 12:03 PM IST

വെള്ളലൂരിലും സുലൂറിലും ഗാന്ധിമ നഗരിലുമായി ഇപ്പോൾ മൂന്ന് സലൂണുകൾ. ദുരഭിമാന കൊലയ്ക്കും ജാതിവെറിക്കും എതിരായ പോരാട്ടത്തിന് സർക്കാർ ജോലി തടസ്സമായപ്പോഴാണ് സ്വകാര്യ സംരംഭത്തിലേക്ക് കൗസല്യ തിരിഞ്ഞത്


ചെന്നൈ: തിരിച്ചടികളിൽ തളരാത്ത നിശ്ചയദാർഢ്യത്തിന്റെ മറുപേരാണ് തമിഴ്നാട് ഉദുമൽപെട്ടിലെ കൗസല്യ. ജാതി വെറിക്ക് ഇരയായി ഭർത്താവിനെ നഷ്ടമായിട്ടും പൊരുതിക്കയറിയ കൗസല്യ ഇന്ന്, തിരക്കേറിയ സംരംഭക ആണ്. കൗസല്യയുടെ മൂന്നാമത്തെ സലൂൺ കോയമ്പത്തൂരിൽ തുറന്നു.

തോൽക്കാൻ മനസില്ലാത്ത കൗസല്യക്ക് ജീവിതം നൽകുന്ന സമ്മാനങ്ങളാണിത്. വെള്ളലൂരിലും സുലൂറിലും ഗാന്ധിമ നഗരിലുമായി ഇപ്പോൾ മൂന്ന് സലൂണുകൾ. ദുരഭിമാന കൊലയ്ക്കും ജാതിവെറിക്കും എതിരായ പോരാട്ടത്തിന് സർക്കാർ ജോലി തടസ്സമായപ്പോഴാണ് സ്വകാര്യ സംരംഭത്തിലേക്ക് കൗസല്യ തിരിഞ്ഞത്. ആഭരണങ്ങൾ പണയം വെച്ചും വായ്പഎടുത്തും തുടങ്ങിയ ആദ്യ സലൂണിന്റെ ഉദ്ഘാടനത്തിന് നടി പാർവതി അടക്കം എത്തിയിരുന്നു. അങ്ങനെ ഉദുമൽപെട്ടയിലെ ദുരഭിമാനക്കൊലയ്ക്ക് എട്ട് വർഷം പിന്നിടുമ്പോൾ ആത്മവിശ്വാസത്തോടെ മറ്റുള്ളവർക്കും അത്താണിയായി മാറുന്നു ഈ പെൺകുട്ടി. 

Latest Videos

undefined

പൊള്ളാച്ചി എഞ്ചിനീയറിംഗ് കോളേജിലെ സഹപാഠി ആയിരുന്ന ശങ്കറിനെ, കൗസല്യയുടെ അച്ഛൻ അയച്ച ഗുണ്ടകളാണ് നടുറോഡിൽ വച്ച് കൊലാപ്പെടുത്തിയത്. ഭർത്താവിനെ കൊന്നവർക്കും കൊല്ലിച്ചവർക്കും ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം ജാതിയുടെ പേരിലുള്ള കൊലകൾ ആവർത്തിക്കാതിരിക്കാൻ കൂടിയാണ് കൗസല്യയുടെ പോരാട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!