സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം പങ്കെടുക്കാനിരുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചത്.
ദില്ലി: റഫയിലെ ഇസ്രയേല്‍ കൂട്ടക്കുരുതിക്കെതിരെ ദില്ലിയിൽ സംഘടിപ്പിക്കാനിരുന്ന പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് പൊലീസ്. ജന്തർമന്തറിലെ പരിപാടിക്ക് അനുമതി നല്‍കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം പങ്കെടുക്കാനിരുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചത്. പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് സംഘാടകർ അറിയിച്ചു. ഓള്‍ ഇന്ത്യ പീസ് ആന്‍ഡ് സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയാണ് പ്രതിഷേധ പരിപാടിയുടെ സംഘാടകർ.
റഫയിൽ അഭയാർത്ഥികൾക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് സൗദി അറേബ്യയും ഖത്തറും. റഫയിലും ആക്രമണം നടക്കുന്ന പലസ്തീന്റെ മേഖലകളിലും സംഭവിക്കുന്നതിനെല്ലാം ഉത്തരവാദി ഇസ്രയേലായിരിക്കുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. പ്രതിരോധമില്ലാത്ത മനുഷ്യരെയാണ് ആക്രമിക്കുന്നതെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നടപടിയെ അപലപിച്ചു കൊണ്ടാണ് സൗദി അറേബ്യയുടെ പ്രസ്താവന.
undefined
Read More... റഫാ ആക്രമണം; മെക്സിക്കോയിലെ ഇസ്രയേൽ എംബസിയ്ക്ക് തീയിട്ട് പ്രതിഷേധക്കാർ
അഭയാർത്ഥി ടെന്റുകൾ ആക്രമിക്കുന്ന ഇസ്രയേൽ നടപടിയെ അപലപിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയവും പ്രസ്താവന പുറത്തിറക്കി. അന്താരാഷ്ട്ര നീതിന്യായ കോടതിയുടേത് ഉൾപ്പടെ തീരുമാനങ്ങൾ നടപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഖത്തർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതേസമയം അറബ് രാജ്യങ്ങൾ ചുമതലപ്പെടുത്തിയ അറബ് ഇസ്ലാമിക് മന്ത്രിതല കമ്മിറ്റി പലസതീനെ രാഷ്ട്രമായി അംഗീകരിച്ച സ്പെയിനിൽ സന്ദർശനം നടത്തി.