പ്രജ്വൽ രേവണ്ണ വിമാനം ബോർഡ് ചെയ്തതായി വിവരം; എല്ലാ സന്നാഹങ്ങളും ഒരുക്കി എസ്ഐടി

By Web Team  |  First Published May 30, 2024, 5:03 PM IST

‌ഇതിനിടെ പ്രജ്വൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. ബെംഗളുരുവിൽ ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് പ്രജ്വൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ കേസ് അടിയന്തരമായി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു


ദില്ലി: ബെം​ഗളൂരു: ലൈംഗികാതിക്രമ കേസില്‍ വിദേശത്തേക്ക് മുങ്ങിയ എംപിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ പ്രജ്വൽ രേവണ്ണ വിമാനം ബോർഡ് ചെയ്തതായി എസ്ഐടിക്ക് വിവരം ലഭിച്ചു. ലുഫ്താൻസ വിമാനത്തിൽ തന്നെ ആണ് പ്രജ്വൽ വരുന്നത്. ഫ്ലൈറ്റ് കാലാവസ്ഥ മോശമായത് കാരണം 31 മിനിറ്റ് വൈകും. ബലാത്സംഗദൃശ്യങ്ങൾ അടക്കമുള്ള അശ്ലീലവീഡിയോകൾ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രജ്വൽ രാജ്യം വിട്ടത്.  സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകൾ വൻവിവാദങ്ങളാണ് രാജ്യത്തുണ്ടാക്കിയത്. ലൈംഗിക പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രജ്വൽ ജർമ്മനിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. 

‌ഇതിനിടെ പ്രജ്വൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. ബെംഗളുരുവിൽ ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് പ്രജ്വൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ കേസ് അടിയന്തരമായി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. ഹർജി ഇന്നലെ പരിഗണിക്കണമെന്ന പ്രജ്വലിന്‍റെ അഭിഭാഷകന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു. പ്രത്യേകാന്വേഷണ സംഘത്തിന് ഹർജിയിൽ കോടതി നോട്ടീസയച്ചിട്ടുണ്ട്. കേസ് മെയ് 31-നെ പരിഗണിക്കൂവെന്നും കോടതി വ്യക്തമാക്കി. ഇതോടെ പ്രജ്വലിന് മുൻകൂർ ജാമ്യം ലഭിക്കില്ലെന്നുറപ്പായിട്ടുണ്ട്. 

Latest Videos

undefined

ഹെഡ് ലൈറ്റിൽ എല്‍ഇഡി അല്ലെങ്കില്‍ എച്ച്ഐഡി ബൾബ് ഉപയോഗം; അമിത പ്രകാശം ആപത്ത്, മുന്നറിയിപ്പുമായി എംവിഡി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!