ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

By Web Team  |  First Published May 18, 2024, 6:24 PM IST

3958 കോടിയുടെ മയക്കുമരുന്നും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു


ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം 849 കോടിയാണ് പിടിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഗുജറാത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ സാധനങ്ങൾ പിടിച്ചെടുത്തത്. 1461 കോടിയുടെ സാധനങ്ങളാണ് സംസ്ഥാനത്ത് നിന്നും മാത്രം പിടികൂടിയത്. 114 കോടി യുടെ കറന്‍സി പിടിച്ചെടുത്ത തെലങ്കാനയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത്. 

മുട്ടിൽ മരംമുറി: മുൻ കളക്ടർ അഥീല അബ്ദുള്ളയെയും പ്രതിയാക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ, അനിശ്ചിതത്വം

Latest Videos

undefined

3958 കോടിയുടെ മയക്കുമരുന്നും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മാർച്ച് 1 മുതല്‍ ഇന്ന് വരെയുള്ള കണക്കുകളാണ് കമ്മീഷൻ പ്രസിദ്ധീകരിച്ചരിക്കുന്നത്.  കേരളത്തില്‍ നിന്ന് 97.62  കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ആകെ 3475 കോടിയുടെ സാധനങ്ങളായിരുന്നു പിടിച്ചെടുത്തിരുന്നത്. തെരഞ്ഞെടുപ്പ് പൂ‍ര്‍ത്തിയാകുമ്പോഴേക്കും ഇനിയും കൂടാനാണ് സാധ്യത.  

'ജോൺ മുണ്ടക്കയം പറഞ്ഞത് ഭാവനയുടെ ഭാഗം', സോളാർ സമരം ഒത്തുതീർപ്പ് ആരോപണം തള്ളി ബ്രിട്ടാസ്

 

 

click me!