അപകടത്തിലെന്ന് സന്ദേശം, പാക് കപ്പൽ ചേസ് ചെയ്ത് തടഞ്ഞ് ഇന്ത്യൻ കോസ്റ്റ്ഗാർഡ്; രക്ഷിച്ചത് 7 മത്സ്യത്തൊഴിലാളികളെ

By Web Team  |  First Published Nov 18, 2024, 9:59 PM IST

ഇന്ത്യൻ മീൻപിടുത്തക്കാരെ കസ്റ്റഡിയിലെടുത്ത പാക്ക് മാരിടൈം സെക്യൂരിറ്റി ഏജൻസിയുടെ കപ്പൽ കോസ്റ്റ് ഗാർഡ് തടഞ്ഞു. തുടർന്ന് മത്സ്യത്തൊഴിലാളികളെ വിട്ടു നൽകി.


ദില്ലി: ഇന്ത്യൻ സമുദ്രാതിർത്തിക്ക് സമീപത്ത് നിന്ന് പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 മീൻപിടുത്തക്കാരെ തിരികെ എത്തിച്ച് കോസ്റ്റ് ഗാർഡ്. ഇന്ത്യൻ മീൻപിടുത്തക്കാരെ കസ്റ്റഡിയിലെടുത്ത പാക്ക് മാരിടൈം സെക്യൂരിറ്റി ഏജൻസിയുടെ കപ്പൽ കോസ്റ്റ് ഗാർഡ് തടഞ്ഞു. തുടർന്ന് മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ വിട്ട് നൽകുകയായിരുന്നു. സമുദ്ര അതിർത്തി ലംഘിച്ചു എന്ന് കാട്ടിയായിരുന്നു പാക് നടപടി. അപകടത്തിലെന്ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കപ്പൽ തടഞ്ഞ  കോസ്റ്റ് ഗാർഡ് 7 പേരെയും തീരത്തേക്ക് തിരികെ എത്തിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

click me!