ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയേനെ പക്ഷെ..! ടീം നന്നായി കളിച്ചിട്ടും തോറ്റതിന് കാരണം പറഞ്ഞ് വിമ‍ര്‍ശനവുമായി മമത

By Web TeamFirst Published Nov 23, 2023, 5:02 PM IST
Highlights

രാജ്യത്തെ ക്രിക്കറ്റ് ടീമിനെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അവ‍ര്‍ ആരോപിച്ചു.

കൊൽക്കത്ത: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ തോറ്റതിൽ കേന്ദ്രസ‍‍ര്‍ക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമ‍ര്‍ശിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാന‍ര്‍ജി. ബിജെപി നേതൃത്വത്തെ ലക്ഷ്യമിട്ടായിരുന്നു മമതയുടെ പ്രതികരണം. രാജ്യത്തെ ക്രിക്കറ്റ് ടീമിനെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അവ‍ര്‍ ആരോപിച്ചു.

അവർ രാജ്യത്തെ മുഴുവൻ കാവി ചായം പൂശാൻ ശ്രമിക്കുകയാണ്. നമ്മുടെ ഇന്ത്യൻ കളിക്കാരിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. കൊൽക്കത്തയിലോ വാങ്കഡെയിലോ ഫൈനൽ നടന്നിരുന്നെങ്കിൽ നമ്മൾ ലോകകപ്പ് നേടുമായിരുന്നു. കാവി പ്രാക്ടീസ് ജേഴ്‌സി അവതരിപ്പിച്ച് ടീമിനെ കാവിവൽക്കരിക്കാൻ പോലും അവർ ശ്രമിച്ചു. കളിക്കാർ എതിർത്തതുകൊണ്ട് മത്സരങ്ങളിലെങ്കിലും അവർക്ക് ആ ജേഴ്‌സി ധരിക്കേണ്ടി വന്നില്ല.

Latest Videos

പാപികൾ എവിടെ പോയാലും അവരുടെ പാപങ്ങൾ കൂടെ കൊണ്ടുപോകും. ഇന്ത്യൻ ടീം വളരെ നന്നായി കളിച്ചു. പാപികൾ പങ്കെടുത്ത മത്സരം ഒഴികെ അവർ ലോകകപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ചു. ആരുടെയും പേരെടുത്ത് പറയാതെ മമത പറഞ്ഞു. നിലവിൽ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുന്ന കേന്ദ്ര ഏജൻസികൾ 2024 -ലെ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് പിന്നാലെ പോകും. കേന്ദ്രത്തിൽ ഈ സർക്കാർ മൂന്ന് മാസം കൂടി മാത്രമേ ഉണ്ടാകൂ എന്നും മമത കൂട്ടിച്ചേര്‍ത്തു.

'മഹുവ മൊയ്ത്രയെ പുറത്താക്കാൻ തന്നെയാണ് ശുപാർശ'; എത്തിക്സ് കമ്മിറ്റിയംഗം അപരാജിത സാരംഗി

മഹുവ വിവാദത്തിൽ ആദ്യ പ്രതികരണം

പാർട്ടി എംപി മഹുവ മൊയ്‌ത്ര ഉൾപ്പെട്ട പണമിടപാട് കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒന്നും മിണ്ടാതിരുന്ന  മമത ബാന‍ര്‍ജി ഒടുവിൽ മൗനം വെടിഞ്ഞു. വൻ വിവാദങ്ങളും കോലാഹലങ്ങളും നടന്നിട്ടും മിണ്ടാതിരുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി കൂടിയായ മമത ബാനർജി തന്റെ ആദ്യ പ്രതികരണം നടത്തുകയായിരുന്നു. വിവിധ കേസുകളിൽ പാ‍ര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്യുകയും എംപി മഹുവ മൊയ്ത്രയെ പുറത്താക്കാൻ ശ്രമിക്കുകയുമാണ് ബിജെപി. എന്നാൽ വരുന്ന തെരഞ്ഞെടുപ്പിൽ അത് മഹുമയ്ക്ക ഗുണം ചെയ്യുമെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്നുള്ള തൃണമൂൽ എംപി വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദേശപ്രകാരം അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണമായിരുന്നു മെഹുവയ്ക്കെതിരെ ഉയ‍ര്‍ന്നത്.
 
അതേസമയം, തൃണമൂൽ കോൺഗ്രസ് മഹുവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മമതയുടെ അനന്തരവനും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജി മഹുവയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. കേന്ദ്രത്തിന്റെ നീക്കത്തെ "പകപോക്കൽ രാഷ്ട്രീയം" ആണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ശബ്ദങ്ങളെ അടിച്ചമർത്താനാണ് ബിജെപി ശ്രമിക്കുന്നത്. അദാനി വിഷയത്തിൽ സർക്കാരിനെ ചോദ്യം ചെയ്യുന്നവരെ ദ്രോഹിക്കുകയാണ്. മൊയ്‌ത്രയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ തെളിയുന്നതിന് മുമ്പ് തന്നെ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് എങ്ങനെ നടപടിയെടുക്കാനാകും?"എന്നും ബാനർജി നേരത്തെ ചോദിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!