Arms License Facts: തോക്ക് ലൈസന്‍സ് കിട്ടുന്നത് എളുപ്പമാണോ, എന്തൊക്കെയാണ് അതിന് വേണ്ടത്?

തോക്ക് ലൈസന്‍സിന് അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍ എന്തൊക്കെ, തോക്ക് ലൈസന്‍സിന് അപേക്ഷിച്ചാല്‍ എന്തൊക്കെ അന്വേഷണം നടക്കും, തോക്ക് ലൈസന്‍സുള്ള ഒരാള്‍ക്ക് എത്ര തോക്കുകളും വെടിയുണ്ടകളും ഉപയോഗിക്കാം, എങ്ങനെ തോക്ക് സറണ്ടര്‍ ചെയ്യാം, 

How to apply for an arms license in India Rules and process explained

തോക്ക് ലൈസന്‍സ് കിട്ടുന്നത് എളുപ്പമാണോ, എന്തൊക്കെയാണ് അതിന് വേണ്ടത്? 

ഇന്ത്യയില്‍ തോക്ക് ലൈസന്‍സ് നേടുന്നത് അത്ര എളുപ്പമല്ല, ഇതിന് കുറേ നിയന്ത്രണങ്ങളുണ്ട്. സ്വന്തം രക്ഷ, കായികാഭ്യാസങ്ങള്‍, വിള സംരക്ഷണം തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കാണ് ഇത് പ്രധാനമായും നല്‍കുന്നത്. ഒരു തോക്ക് ലൈസന്‍സ് നേടാന്‍, നിങ്ങള്‍ ചില രേഖകള്‍ സമര്‍പ്പിക്കണം, തുടര്‍ന്ന് പല അന്വേഷണങ്ങളും ഉണ്ടാകും. 

Latest Videos

1. തോക്ക് ലൈസന്‍സിന് അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍ എന്തൊക്കെ? 
  
തോക്ക് ലൈസന്‍സിനായി അപേക്ഷിക്കുന്ന ഒരാള്‍ താഴെ പറയുന്ന രേഖകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കണം:
   - തിരിച്ചറിയല്‍ രേഖ
   - ആദായ നികുതി സര്‍ട്ടിഫിക്കറ്റ്
   - മേല്‍വിലാസം തെളിയിക്കുന്ന രേഖ
   - തൊഴില്‍പരമായ വിവരങ്ങള്‍
   - ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്
   - ഓഡിറ്റ് റിപ്പോര്‍ട്ട്
   - ആസ്തി വിവരങ്ങള്‍
   - മാനസികാരോഗ്യ സര്‍ട്ടിഫിക്കറ്റ്
   - ഭീഷണിയുണ്ടെന്ന് കാണിച്ചുകൊണ്ടുള്ള പോലീസ് എഫ്‌ഐആറിന്റെ പകര്‍പ്പ്

2. തോക്ക് ലൈസന്‍സിന് അപേക്ഷിച്ചാല്‍ എന്തൊക്കെ അന്വേഷണം നടക്കും?

അപേക്ഷകള്‍ കിട്ടിയാല്‍ ജില്ലാ ഭരണകൂടം പലതരം അന്വേഷണങ്ങള്‍ നടത്തും. അപേക്ഷകന്‍ എന്തിനാണ് തോക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ നേരിടുന്ന ഭീഷണികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കും. കൂടാതെ, അപേക്ഷകനെതിരെ എന്തെങ്കിലും ക്രിമിനല്‍ അല്ലെങ്കില്‍ സിവില്‍ കേസുകള്‍ നിലവിലുണ്ടെങ്കില്‍, തോക്ക് ലൈസന്‍സ് നിഷേധിക്കും.

3. തോക്ക് ലൈസന്‍സ് എങ്ങനെ പുതുക്കാം?  

ഒരു തോക്ക് ലൈസന്‍സ് മൂന്ന് വര്‍ഷം കൂടുമ്പോള്‍ പുതുക്കണം. ഈ കാലാവധിക്ക് ശേഷം ലൈസന്‍സ് നീട്ടാന്‍, പോലീസില്‍ നിന്നുള്ള നല്ല നടപ്പ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. അതുപോലെ, ലൈസന്‍സ് കിട്ടി മൂന്ന് മാസത്തിനുള്ളില്‍ തോക്ക് വാങ്ങണം.

4. തോക്ക് ലൈസന്‍സുള്ള ഒരാള്‍ക്ക് എത്ര തോക്കുകളും വെടിയുണ്ടകളും ഉപയോഗിക്കാം?

തോക്ക് ലൈസന്‍സുള്ള ഒരാള്‍ക്ക് പരമാവധി മൂന്ന് തോക്കുകള്‍ വരെ കൈവശം വെക്കാം. ഒരു വര്‍ഷം 100 വെടിയുണ്ടകള്‍ വരെ വാങ്ങാം. ലൈസന്‍സുള്ള വ്യക്തി തോക്കോ വെടിയുണ്ടകളോ ഉപയോഗിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദി ആയിരിക്കും.

5. എങ്ങനെ തോക്ക് സറണ്ടര്‍ ചെയ്യാം?

അനുമതി കിട്ടിയവര്‍ക്ക് ഒരു പ്രത്യേക സംസ്ഥാനത്ത് മാത്രമേ തോക്ക് സൂക്ഷിക്കാന്‍ കഴിയൂ. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍ പോലീസിന്റെ അനുമതി ആവശ്യമാണ്. വിദേശത്തേക്ക് പോകുമ്പോള്‍ തോക്ക് സറണ്ടര്‍ ചെയ്യാനുള്ള നടപടിക്രമങ്ങളുമുണ്ട്. തോക്ക് സ്ഥിരമായി സറണ്ടര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അതിനായി എടുത്ത ലൈസന്‍സ് പോലീസ് സ്റ്റേഷനില്‍ തിരിച്ചേല്‍പ്പിക്കണം. അതിനുശേഷം അതിനുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങണം.
 

vuukle one pixel image
click me!