യുപിയിൽ എംഎൽഎക്ക് ചായ വിളമ്പാൻ വിസ്സമ്മതിച്ചു, കാന്‍സര്‍ ബാധിതനായ എഡിഒയെ സ്ഥലം മാറ്റി

എംഎൽഎ തന്നോട് ചായ വിളമ്പാൻ നിരന്തരം ആവശ്യപ്പെടുകയായിരുന്നു ഉദ്യോ​ഗസ്ഥൻ പറഞ്ഞു. നിരന്തരം ആവശ്യപ്പെട്ടപ്പോൾ ഞാൻ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ചായ പോലും പലതവണ വിളമ്പില്ലെന്ന് ഉദ്യോ​ഗസ്ഥൻ‌ അറിയിച്ചു.

ADO transferred for refusing to serve tea to MLA in UP

മീററ്റ്: വാർത്താസമ്മേളനത്തിൽ ബിജെപി എംഎൽഎക്ക് ചായ വിളമ്പിയില്ലെന്നാരോപിച്ച് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫീസറെ (എഡിഒ) സ്ഥലം മാറ്റിയതായി റിപ്പോർട്ട്. എംഎൽഎ വിജയ് പാലിന് ചായ വിളമ്പാൻ വിസമ്മതിച്ചതിനെ തുടർന്നാണ് 58 വയസ്സുകാരനായ ബിഷൻ സക്‌സേന എന്ന ഉദ്യോ​ഗസ്ഥനെ സ്ഥലം മാറ്റിയത്. ഉദ്യോ​ഗസ്ഥനെ സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 

എന്നാൽ ആരോപണം നിഷേധിച്ച് എംഎൽ‌എ രം​ഗത്തെത്തി. ചായ കുടിക്കണമെന്ന് ഓഫിസർ പറഞ്ഞപ്പോൾ ‍ഞങ്ങൾക്ക് അറേഞ്ച് ചെയ്യാൻ ആവശ്യപ്പെട്ടു. പെട്ടെന്ന് അദ്ദേഹം പ്രകോപിതനാകുകയും എന്റെ കീഴുദ്യോഗസ്ഥനല്ലെന്ന് പറയുകയും ചെയ്തുവെന്നും എംഎൽഎ പറഞ്ഞു. തുടർന്ന് പഞ്ചായത്ത് വകുപ്പ് എഡിഒക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ എംഎൽഎ ജില്ലാ മജിസ്‌ട്രേറ്റ് പ്രേർണ ശർമ്മയോട് ആവശ്യപ്പെട്ട.  തുടർന്ന് അദ്ദേഹത്തെ ആസ്ഥാനത്തേക്ക് മാറ്റുകയും സസ്‌പെൻഷൻ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഹാപൂർ സിഡിഒ ഹിമാൻഷു ഗൗതമിന്റെ മേൽനോട്ടത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചു.

Latest Videos

എന്നാൽ, എംഎൽഎ തന്നോട് ചായ വിളമ്പാൻ നിരന്തരം ആവശ്യപ്പെടുകയായിരുന്നു ഉദ്യോ​ഗസ്ഥൻ പറഞ്ഞു. നിരന്തരം ആവശ്യപ്പെട്ടപ്പോൾ ഞാൻ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ചായ പോലും പലതവണ വിളമ്പില്ലെന്ന് ഉദ്യോ​ഗസ്ഥൻ‌ അറിയിച്ചു. എം‌എൽ‌എയുടെ രേഖാമൂലമുള്ള പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചത്. സക്‌സേനയെ വികാസ് ഭവനിലേക്ക് മാറ്റി. അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. തുടർനടപടികൾക്കായി റിപ്പോർട്ട് സർക്കാരിന് അയയ്ക്കുമെന്ന് സിഡിഒ ഗൗതം പറഞ്ഞു. കാൻസർ ബാധിതനായ സക്സേനക്ക് പെട്ടെന്ന് ദേഷ്യം വരുമെന്നും എന്നാൽ ജോലിസ്ഥലത്ത് അത്തരം പെരുമാറ്റം അനുവദിക്കാൻ കഴിയില്ലെന്നും സിഡിഒ പറഞ്ഞു. 

vuukle one pixel image
click me!