ഒരു മാസത്തിനിടെ 12 മിസൈല്‍ പരീക്ഷണങ്ങള്‍; ലോകത്തെ അത്ഭുതപ്പെടുത്തി ഇന്ത്യന്‍ കരുത്ത്

By Web Team  |  First Published Oct 21, 2020, 11:14 AM IST

ഈ തിങ്കളാഴ്ച ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലും വിജയകരമായി പരീക്ഷിച്ചിരുന്നു. 


ദില്ലി: ഒരു മാസത്തിനിടെ 12 മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി ലോകത്തെ അമ്പരപ്പിച്ച് ഇന്ത്യ. നിർഭയ്, ശൗര്യം ,രുദ്രം, പൃഥ്വി, അഗ്നി, ബ്രഹ്മോസ്..ഇന്ത്യ ഒരു മാസത്തിനുള്ളില്‍ പരീക്ഷിച്ച് വിജയിച്ച മിസൈലുകളുടെ നിര നീളും. അതിർത്തിയിൽ സംഘർഷം തുടരുന്ന ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ പരീക്ഷണങ്ങള്‍ എന്നാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം. 

ഈ തിങ്കളാഴ്ച ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലും വിജയകരമായി പരീക്ഷിച്ചിരുന്നു. പ്രതിരോധ ഡിആർഡിഒ ഇന്ത്യൻ വ്യോമസേനയ്ക്കായി വികസിപ്പിച്ചതാണ് ഈ മിസൈൽ.ധ്രുവസ്ത്ര ഹെലീന ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ നവീകരിച്ചാണ് സാന്റ് മിസൈൽ നിർമിച്ചിരിക്കുന്നത്.  

Latest Videos

undefined

വിക്ഷേപിക്കുന്നതിന് മുൻപും, വിക്ഷേപിച്ച ശേഷവും ലക്ഷ്യസ്ഥാനം ഉറപ്പാക്കുന്നതിനുള്ള സവിശേഷതകളോട് കൂടിയാണ് മിസൈൽ നിർമിച്ചിരിക്കുന്നത്. ഹെലികോപ്റ്ററില്‍ ഘടിപ്പിക്കാവുന്നവയാണ് ഇവ. താഴ്ന്ന് പറന്ന് ലക്ഷ്യത്തില്‍ കൃത്യമായി ആക്രമിക്കാന്‍ ഇവയ്ക്ക് സാധിക്കും. 2011 ലാണ് ആദ്യമായി ഈ മിസൈൽ വിക്ഷേപിച്ചത്. 

ദിവസങ്ങൾക്ക് മുൻപ് സൂപ്പർ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സാന്റ് ഓഫ് ആന്റി ടാങ്ക് മിസൈലിന്റെ പരീക്ഷണവും വിജയകരമാകുന്നത്. 

ഒന്നര മാസത്തോളമായി നാലു ദിവസത്തില്‍ ഒരു മിസൈല്‍ എന്ന തോതിലാണ് പരീക്ഷണങ്ങൾ നടക്കുന്നത്. 800 കിലോമീറ്റര്‍ ദൂരപരിധിയുള്ള നിര്‍ഭയ് സബ് സോണിക് ക്രൂസ് മിസൈലും പരീക്ഷിച്ചിരുന്നു.
 

click me!