കെജ്രിവാളിന് നാളെ നിർണ്ണായകം; ജാമ്യം ചോദ്യം ചെയ്ത ഇഡി ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും

By Web Team  |  First Published Jun 24, 2024, 6:39 PM IST

ഉച്ചയ്ക്ക് രണ്ടരയ്ക്ക് ജസ്റ്റിസ് സുധീർ കുമാർ ജെയിനാണ് വിധി പ്രസ്താവം നടത്തുക. 


ദില്ലി:  മദ്യനയക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നാളെ നിർണ്ണായകം. വിചാരണക്കോടതി നൽകിയ ജാമ്യം ചോദ്യം ചെയ്തത് ഇഡി നൽകിയ ഹർജിയിൽ നാളെ ഹൈക്കോടതി വിധി പറയും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ജസ്റ്റിസ് സുധീർ കുമാർ ജെയിനാണ് വിധി പ്രസ്താവം നടത്തുക. അതെസമയം സ്റ്റേ ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര്‍ജി  സുപ്രീംകോടതി മറ്റന്നാള്‍ പരിഗണിക്കാന്‍ മാറ്റി.

ദില്ലി ഹൈക്കോടതി ഉത്തരവിട്ട ശേഷം ഹര്‍ജി പരിഗണിക്കുന്നതാണ് ഉചിതമെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ്.വി.എന്‍.ഭാട്ടി എന്നിവരടങ്ങിയ അവധിക്കാല ബഞ്ച് ഹർജി മാറ്റിയത്. വിചാരണക്കോടതിയുടെ ജാമ്യ ഉത്തരവിന്റെ പൂര്‍ണരൂപം കാണുന്നതിന് മുന്‍പ് ദില്ലി ഹൈക്കോടതി അത് സ്റ്റേ ചെയ്തത് അസ്വഭാവിമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

Latest Videos

undefined

 

 

click me!