ദ ന്യൂസ് മിനിറ്റിനെതിരെ ബിജെപി നേതാവിന്റെ അപകീർത്തിക്കേസ്: തുടർ നടപടികൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

By Web Team  |  First Published Aug 28, 2024, 5:43 PM IST

2021 മെയ് 29-ന് കൊവിഡ് വാക്സീൻ വിതരണത്തിന്‍റെ പേരിലുണ്ടായ വിവാദത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിനാണ് ബിജെപി നേതാവ് ന്യൂസ് മിനിറ്റിനെതിരെ അപകീർത്തിക്കേസ് നൽകിയത്.


ദില്ലി: 'ദ ന്യൂസ് മിനിറ്റി'നെതിരെ കർണാടക ബിജെപി എംഎൽഎ നൽകിയ അപകീർത്തിക്കേസിൽ തുടർ നടപടികൾക്ക് കർണാടക ഹൈക്കോടതിയുടെ സ്റ്റേ. ഹൈക്കോടതിയുടെ അന്തിമവിധി വരുന്നത് വരെ വിചാരണക്കോടതിയിലെ എല്ലാ നടപടികളും നിർത്തിവയ്ക്കാനാണ് നിർദ്ദേശം. 2021 മെയ് 29-ന് കൊവിഡ് വാക്സീൻ വിതരണത്തിന്‍റെ പേരിലുണ്ടായ വിവാദത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിനാണ് ബിജെപി നേതാവ് ന്യൂസ് മിനിറ്റിനെതിരെ അപകീർത്തിക്കേസ് നൽകിയത്. ബസവനഗുഡിയിലെ ബിജെപി എംഎൽഎ രവി സുബ്രഹ്മണ്യയാണ് മൂന്ന് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപകീർത്തിക്കേസ് നൽകിയത്.   

നടിയുടെ ആരോപണം: കോൺഗ്രസ് നേതാവിനെ സ്ഥാനത്ത് നിന്നും മാറ്റി അന്വേഷിക്കണമെന്ന് വനിതാ അഭിഭാഷക കൂട്ടായ്മ

Latest Videos

undefined

 

 

 

 

 

click me!