നിർത്താതെ പെരുമഴ, വെള്ളത്തിൽ മുങ്ങി ​ഗുജറാത്തിലെ വഡോദര, ഭക്ഷണം പോലും കിട്ടുന്നില്ലെന്ന് പരാതി, സൈന്യമെത്തുന്നു

By Web Team  |  First Published Aug 28, 2024, 9:08 PM IST

വഡോദരയിൽ സ്ഥിതിഗതികൾ ആശങ്കാജനകമാണ്, നദിയുടെ ഇരുകരകളിലെയും പല പ്രദേശങ്ങളും 10 മുതൽ 12 അടി വരെ വെള്ളത്തിലാണ്. അയ്യായിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.


വ‍ഡോദര: കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയിൽ മുങ്ങി ​ഗുജറാത്തിലെ വഡോദരയും സമീപ പ്രദേശങ്ങളും. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിളിച്ചു. ചില പ്രദേശങ്ങൾ 10 മുതൽ 12 അടി വരെ വെള്ളത്തിനടിയിലാണെന്ന് ആരോഗ്യമന്ത്രിയും സർക്കാർ വക്താവുമായ റുഷികേശ് പട്ടേൽ പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ 15 പേർ മരിച്ചു, 6,440 പേരെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഗാന്ധിനഗർ ദുരിതാശ്വാസ കമ്മീഷണർ അലോക് പാണ്ഡെ പറഞ്ഞു. രണ്ട് ദിവസമായി കനത്ത മഴ പെയ്യുകയാണെന്നും പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ലെന്നും ഭക്ഷണം പോലും കിട്ടുന്നില്ലെന്നും ചിലർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രളയജലം വിശ്വാമിത്രി നദിയിൽ തുറന്നുവിടുന്നതിനുപകരം നർമദ കനാലിലേക്ക് ഒഴുക്കിവിടാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഏകദേശം 20 വർഷത്തിന് ശേഷമാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായത്. അജ്‌വ, പ്രതാപപുര, മറ്റ് മൂന്ന് നോൺ-ഗേറ്റഡ് റിസർവോയറുകളിൽ നിന്നാണ് വിശ്വാമിത്രിക്ക് വെള്ളം ലഭിക്കുന്നത്. ഡാം തുറന്നുവിടുന്നതിന് പകരം നർമ്മദ കനാലിലേക്ക് തിരിച്ചുവിടുന്ന കാര്യം ഞങ്ങൾ പരിഗണിക്കുന്നുവെന്നും ഇക്കാര്യം മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ചർച്ച ചെയ്തു.

Latest Videos

undefined

Read More.... കച്ച് മേഖലയിലെ അതിതീവ്ര ന്യൂനമർദ്ദം അറബിക്കടലിലേക്ക്, കേരളത്തിൽ വീണ്ടും അതിശക്ത മഴ സാധ്യത

വഡോദരയിൽ സ്ഥിതിഗതികൾ ആശങ്കാജനകമാണ്, നദിയുടെ ഇരുകരകളിലെയും പല പ്രദേശങ്ങളും 10 മുതൽ 12 അടി വരെ വെള്ളത്തിലാണ്. അയ്യായിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഒറ്റപ്പെട്ടുപോയ 1,200 ഓളം ആളുകളെ രക്ഷപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. കനത്ത മഴയെ തുടർന്ന് അജ്‌വ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ വിശ്വാമിത്രി നദി 25 അടി അപകടനില കവിഞ്ഞൊഴുകി. 38,000 ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും ഒരു ലക്ഷം പാക്കറ്റുകൾ വിതരണം ചെയ്യാൻ തയ്യാറാണെന്നും പട്ടേൽ പറഞ്ഞു. 

click me!