കുക്കി-ഭൂരിപക്ഷമായ കാങ്‌പോക്‌പിയിലെ മലയോര ജില്ലയോട് ചേർന്നുള്ള മെയ്‌തേയ്‌ക്ക് ആധിപത്യമുള്ള ഇംഫാൽ വെസ്റ്റ് ജില്ലയിലെ കുട്രുക്, കടങ്‌ബന്ദ് ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്.
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റ് മേഖലയിലാണ് സംഘർഷമുണ്ടായത്. രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സായുധരായ കുക്കി വിഭാഗമാണ് ആക്രമണം നടത്തിയത്. ഡ്രോണുകളിൽ നിന്ന് ബോംബുകളിട്ടെന്നാണ് പൊലീസ് പറയുന്നത്. ഉച്ചയ്ക്ക് 2.30നാണ് വെടിവെപ്പും ബോംബാക്രമണവും ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.കുക്കി-ഭൂരിപക്ഷമായ കാങ്‌പോക്‌പിയിലെ മലയോര ജില്ലയോട് ചേർന്നുള്ള മെയ്‌തേയ്‌ക്ക് ആധിപത്യമുള്ള ഇംഫാൽ വെസ്റ്റ് ജില്ലയിലെ കുട്രുക്, കടങ്‌ബന്ദ് ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്.
മണിപ്പൂർ റൈഫിൾസിലെയും ഇന്ത്യൻ റിസർവ് ബറ്റാലിയനിലെയും ഉദ്യോഗസ്ഥർ തിരിച്ചടിക്കുന്നത് വരെ ആക്രമണം തുടർന്നു. 31-കാരിയായ നഗാങ്‌ബാം സുർബാല എന്ന സ്ത്രീയും ഇതുവരെ പേര് വെളിപ്പെടുത്താത്ത കുട്രൂക്കിൽ നിന്നുള്ള ഒരു പുരുഷനും ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് ഇംഫാൽ വെസ്റ്റ് ജില്ലാ മജിസ്‌ട്രേറ്റ് ഏഴു മണി മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കി. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ സെക്ഷൻ 163 പ്രകാരം കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരും.
undefined
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം