ആഭ്യന്തര വിമാന സര്‍വീസ് നാളെ ആരംഭിക്കും; തിരുവനന്തപുരത്തേക്ക് മൂന്ന് വിമാനങ്ങള്‍

By Web Team  |  First Published May 24, 2020, 8:39 PM IST

ആദ്യദിനം തിരുവനന്തപുരത്തേക്ക് മൂന്ന് വിമാനങ്ങളാണ് എത്തുന്നത്. കോഴിക്കോട് നിന്നും രണ്ട് വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നും ഒരു വിമാനവുമാണ് എത്തുക.


തിരുവനന്തപുരം: നീണ്ട ഇടവേളയ്‌ക്ക് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് നാളെ പുനരാരംഭിക്കും. ആദ്യദിനം തിരുവനന്തപുരത്തേക്ക് മൂന്ന് വിമാനങ്ങളാണ് എത്തുന്നത്. കോഴിക്കോട് നിന്നും രണ്ട് വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നും ഒരു വിമാനവുമാണ് എത്തുക. അതോടൊപ്പം കോഴിക്കോടേക്ക് രണ്ട് വിമാനങ്ങളും ഡല്‍ഹിയിലേക്ക് ഒരു വിമാനവും പുറപ്പെടും. ജില്ലയിലെത്തുന്നവരില്‍ രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ ഐസൊലേഷനിലാക്കും. അല്ലാത്തവരെ ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും. 

നാളത്തെ വിമാനങ്ങളുടെ സമയക്രമം

Latest Videos

undefined

കോഴിക്കോട്-തിരുവനന്തപുരം - രാവിലെ 11.15
ഡല്‍ഹി-തിരുവനന്തപുരം - വൈകിട്ട് 4 
കോഴിക്കോട്-തിരുവനന്തപുരം - രാത്രി 08.15

തിരുവനന്തപുരം-കോഴിക്കോട് - രാവിലെ 8.30
തിരുവനന്തപുരം-ഡല്‍ഹി - വൈകിട്ട് 4.50
തിരുവനന്തപുരം-കോഴിക്കോട് - വൈകിട്ട് 5.40

അറുപത്തിരണ്ട് ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവ്വീസുകൾ നാളെ തുടങ്ങുന്നത്. എന്നാല്‍, ചില സംസ്ഥാനങ്ങള്‍ ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ട്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ  കർശന പരിശോധനയാണ് നടത്തുന്നത്. ദില്ലി വിമാനത്താവളത്തില്‍ മൂന്നാം ടെർമിനലിൽ നിന്ന് മാത്രമാണ് സര്‍വ്വീസുകള്‍. കേരളത്തിലേക്ക് 25 സര്‍വ്വീസുകളാണ് നാളെയുള്ളത്. 

ആഭ്യന്തര വിമാന സർവ്വീസുകൾ നാളെ മുതൽ; വിമാന കമ്പനികളുടെ യോഗം വിളിച്ച് കേന്ദ്രം
കൊല്‍ക്കത്തയില്‍ നിന്ന് വിമാന സര്‍വീസ് വൈകും; തീയതി പുറത്തുവിട്ടു

click me!