വഖഫ് ഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ തീരുമാനം എന്താകും? ആദ്യ യോഗം ഇന്ന് ചേരും

By Web Team  |  First Published Aug 22, 2024, 12:10 AM IST

ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്ലിനെതിരെ ഭരണപക്ഷത്ത് നിന്ന് കൂടി എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് സൂക്ഷ്മപരിശോധനക്കായി ജെപിസിക്ക് വിട്ടത്


ദില്ലി: വഖഫ് ഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും. ജഗദാംബിക പാല്‍ എം പി അധ്യക്ഷനായ സമിതിയില്‍ 31 അംഗങ്ങളാണുള്ളത്. ലോക് സഭയില്‍ നിന്ന് 21 അംഗങ്ങളും, രാജ്യസഭയില്‍ നിന്ന് പത്തംഗങ്ങളും സമിതിയിലുണ്ട്. നിയമ, ന്യൂനപക്ഷ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ നിയമ ഭേദഗതിയെ കുറിച്ച് ജെപിസി അംഗങ്ങളുമായി ചര്‍ച്ച നടത്തും. ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്ലിനെതിരെ ഭരണപക്ഷത്ത് നിന്ന് കൂടി എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് സൂക്ഷ്മപരിശോധനക്കായി ജെപിസിക്ക് വിട്ടത്.

എക്സ്യൂസ്മീ, ഇത് കാടല്ല, കൃഷിയിടമാണ് കേട്ടോ! റോഡ് വീലർ അടക്കമുള്ളവയെ അഴിച്ചുവിട്ടു, വിരണ്ടോടി കാട്ടുപന്നി

Latest Videos

undefined

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

click me!