വിമാനത്താവളത്തിന് സമീപം എമർജൻസി സിഗ്നൽ; ആശങ്കയുടെ മുൾമുനയിൽ മൂന്ന് മണിക്കൂർ തെരച്ചിൽ, അന്വേഷണം തുടരുന്നു

By Web Team  |  First Published Dec 1, 2024, 9:12 AM IST

വിമാന അപകടമുണ്ടാകുമ്പോൾ പുറപ്പെടുവിക്കുന്ന എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്റർ (ഇഎൽടി) സിഗ്നലാണ് ലഭിച്ചത്. മൂന്ന് മണിക്കൂർ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.


നാഗ്പൂർ: വിമാനത്താവളത്തിന് സമീപത്ത് നിന്ന് ലഭിച്ച എമർജൻസി സിഗ്നൽ മണിക്കൂറുകളോളം പരിഭ്രാന്തി പടർത്തി. വിമാന അപകടമുണ്ടാകുമ്പോൾ പുറപ്പെടുവിക്കുന്ന എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്റർ (ഇഎൽടി) സിഗ്നലാണ് ലഭിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഡോ. ബാബാസാഹെബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്താണ് സംഭവം.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രാൻസ്മിറ്ററാണ് ഇഎൽടി. വിമാനം തകർന്ന് വീഴുന്നത് ഉൾപ്പെടെയുള്ള അപകടങ്ങൾ സംഭവിക്കുമ്പോൾ സ്വയം സിഗ്നൽ പുറപ്പെടുവിക്കും. കോക്ക്പിറ്റിലെ സ്വിച്ച് ഉപയോഗിച്ച് പൈലറ്റിനും ഈ സിഗ്നൽ നൽകാൻ കഴിയും. നാഗ്പൂരിലെ  വിമാനത്താവളത്തിന് അടുത്തുള്ള ഹിംഗന പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള മൊഹ്ഗാവ് സിൽപിക്ക് സമീപത്തെ എയർ ട്രാഫിക് കൺട്രോളിലാണ് ഇഎൽടി സിഗ്നൽ തിരിച്ചറിഞ്ഞത്.

Latest Videos

undefined

രാത്രി 7:30 ന് പൊലീസിന് സിഗ്നൽ സംബന്ധിച്ച അറിയിപ്പ് ലഭിച്ചു. തെരച്ചിൽ നടത്താൻ പൊലീസ് സംഘം സ്ഥലത്തെത്തി. വിമാനം തകർന്നതിന്‍റെ ഒരു സൂചനയും കണ്ടെത്താനായില്ല. രാത്രി 10.30 വരെ തെരച്ചിൽ തുടർന്നു. സാങ്കേതിക തകരാർ കാരണം വന്ന സിഗ്നലാണോ അതോ ശരിക്കും ഏതെങ്കിലും വിമാനത്തിന് അപകട സൂചനകളുണ്ടായിരുന്നോ എന്നത് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.

വാരാണസി റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗ് ഏരിയയിൽ തീപിടിത്തം; 200 വാഹനങ്ങൾ കത്തിനശിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!