മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം, ചന്ദ്രശേഖർ റാവുവിന് കുരുക്ക്, വിലക്ക് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web Team  |  First Published May 1, 2024, 7:40 PM IST

അടുത്ത 48 മണിക്കൂർ നേരത്തേക്കാണ് കമ്മീഷൻ വിലക്ക് പ്രഖ്യാപിച്ചത്


ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രിയും ബി ആർ എസ് നേതാവുമായ കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. അടുത്ത 48 മണിക്കൂർ നേരത്തേക്കാണ് കമ്മീഷൻ വിലക്ക് പ്രഖ്യാപിച്ചത്. ഈ രണ്ട് ദിവസവും റാവു പ്രചാരണ പരിപാടികൾ നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ നടത്തിയ മോശം പരാമർശങ്ങളാണ് ചന്ദ്രശേഖർ റാവുവിന് തിരിച്ചടിയായത്. നടപടി ആവശ്യപ്പെട്ട് തെലങ്കാന കോൺഗ്രസ് കമ്മിറ്റിയടക്കം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ പരാതി പരിശോധിച്ച ശേഷമാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. റാവു പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

AAATC0400A പാൻ നമ്പർ, പക്ഷേ 'T' മാറി 'J' ആയി, പിഴവ് ബിഒഐയുടേത്; ഒരു കോടി തിരിച്ചുകിട്ടാൻ നിയമപോരാട്ടം: സിപിഎം

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

click me!