ഭീഷണിപ്പെടുത്തി ജ്വല്ലറിയുടമയിൽ നിന്ന് 20 ലക്ഷം കൈക്കൂലി, ഇഡി ഉദ്യോ​ഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു

By Web Team  |  First Published Aug 9, 2024, 12:23 AM IST

പ്രാഥമിക അന്വേഷണത്തിൽ സന്ദീപ് സിങ് കൂട്ടാളികളുമായി ചേർന്ന് പരാതിക്കാരനിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുക്കാനും പണം ലഭിച്ചില്ലെങ്കിൽ പരാതിക്കാരന്റെ മകനെ അറസ്റ്റ് ചെയ്യാനും ക്രിമിനൽ ഗൂഢാലോചന നടത്തിയതായി സിബിഐ പറഞ്ഞു.


മുംബൈ: ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വല്ലറിയിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ഇഡി അസി. ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. അസി. ഡയറക്ടർ സന്ദീപ് സിങ് യാദവ് എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്.  ആഗസ്റ്റ് 3, 4 തീയതികളിൽ ഇഡി വിപുൽ ഹരീഷ് തക്കർ എന്നയാളുടെ ജ്വല്ലറിയിൽ പരിശോധന നടത്തിയിരുന്നു. 25 ലക്ഷം രൂപ നൽകിയില്ലെങ്കിൽ തക്കറിൻ്റെ മകനെ അറസ്റ്റ് ചെയ്യുമെന്ന് അസിസ്റ്റൻ്റ് ഡയറക്ടർ സന്ദീപ് സിംഗ് യാദവ് ഭീഷണിപ്പെടുത്തി. തർക്കത്തിനൊടുവിൽ 20 ലക്ഷം നൽകിയാൽ മതിയെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.

 Read More... പത്തനംതിട്ടയിൽ യുവാവിന് വെട്ടേറ്റു; കഞ്ചാവ് കേസിൽ സാക്ഷി പറഞ്ഞതാണ് കാരണമെന്ന് സൂചന; അന്വേഷണം ആരംഭിച്ച് പൊലീസ്

Latest Videos

പരാതിയുമായി തക്കർ സിബിഐയെ സമീപിച്ചു. പ്രാഥമിക അന്വേഷണത്തിൽ സന്ദീപ് സിങ് കൂട്ടാളികളുമായി ചേർന്ന് പരാതിക്കാരനിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുക്കാനും പണം ലഭിച്ചില്ലെങ്കിൽ പരാതിക്കാരന്റെ മകനെ അറസ്റ്റ് ചെയ്യാനും ക്രിമിനൽ ഗൂഢാലോചന നടത്തിയതായി സിബിഐ പറഞ്ഞു.  സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ ഉദ്യോഗസ്ഥൻ.  

tags
click me!