അയോധ്യ രാമക്ഷേത്ര നിര്‍മാണ സംഭാവനക്ക് ഇന്‍കം ടാക്‌സ് ഇളവ്

By Web Team  |  First Published May 8, 2020, 11:30 PM IST

ഇന്‍കം ടാക്‌സ് സെക്ഷന്‍ 80 ജി പ്രകാരം നികുതിയിളവ് നല്‍കുന്നതിനായി രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിനെ പൊതു ആരാധാനാലയമായും ചരിത്രപ്രാധാന്യമുള്ള കേന്ദ്രമെന്നും നോട്ടിഫൈ ചെയ്തു.
 


ദില്ലി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കുന്നതിന് വരുമാന നികുതിയില്‍ നിന്ന് ഇളവ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.  ഇന്‍കം ടാക്‌സ് സെക്ഷന്‍ 80 ജി പ്രകാരം നികുതിയിളവ് നല്‍കുന്നതിനായി രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിനെ പൊതു ആരാധാനാലയമായും ചരിത്രപ്രാധാന്യമുള്ള കേന്ദ്രമെന്നും നോട്ടിഫൈ ചെയ്തു. ഈ നിയമപ്രകാരം ക്ഷേത്രം, പള്ളി ഉള്‍പ്പെടെയുള്ള ചാരിറ്റി സ്ഥാപനങ്ങള്‍,  ദുരിതാശ്വാസ ഫണ്ട് എന്നിവക്കുള്ള സംഭാവനക്കാണ് നികുതിയിളവ് നല്‍കുക. ചെക്ക്, ഡ്രാഫ്റ്റ്, പണം എന്നിവയിലൂടെ നല്‍കുന്നതിന് മാത്രമേ ഇളവ് ലഭിക്കൂ. 

ബാബരി മസ്ജിദ് തകര്‍ക്കല്‍ കേസ്: ആഗസ്റ്റ് 31ന് വിധി പറയണമെന്ന് സുപ്രീം കോടതി

Latest Videos

നീണ്ടകാലത്തെ നിയമപോരാട്ടത്തിന് ശേഷം 2019 നവംബര്‍ ഒമ്പതിനാണ് അയോധ്യ-ബാബരി മസ്ജിദ് ഭൂമിക്കേസില്‍ സുപ്രീം കോടതി വിധി പറഞ്ഞത്. ബാബരി മസ്ജിദ് പൊളിച്ചുനീക്കിയ ഭൂമി രാമക്ഷേത്രത്തിന് വിട്ടുനല്‍കുകയും പകരം അഞ്ചേക്കര്‍ ഭൂമി പള്ളി നിര്‍മാണത്തിന് അയോധ്യയില്‍ തന്നെ സ്ഥലം കണ്ടെത്തി നല്‍കണമെന്നുമായിരുന്നു വിധി. തുടര്‍ന്ന് സുപ്രീം കോടതി നിര്‍ദേശ പ്രകാരം ക്ഷേത്ര നിര്‍മാണത്തിനായി ഫെബ്രുവരി 15ന് ട്രസ്റ്റ് രൂപീകരിച്ചു. ഈ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ക്ഷേത്ര നിര്‍മാണത്തിനായി ഫണ്ട് കണ്ടെത്തുന്നത്.
 

click me!