ദീപാവലിക്ക് നാട്ടിൽ പോകാനുള്ള തിരക്ക്; മുംബൈയിൽ ട്രെയിനിൽ കയറാനുള്ള കൂട്ടയിടിയിൽ ഒമ്പതോളം പേര്‍ക്ക് പരിക്ക്

By Web Team  |  First Published Oct 27, 2024, 11:38 AM IST

ട്രെയിനുകളുടെ കുറവും ദീപാവലിയോടനുബന്ധിച്ചുള്ള തിരക്കുമാണ് അപകടത്തിന് കാരണം


മുംബൈ: മുംബൈ ബാന്ദ്ര ടെര്‍മിനല്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ തിരക്കില്‍പ്പെട്ട് ഒമ്പതോളം പേര്‍ക്ക് പരിക്ക്. പ്ലാറ്റ്ഫോമിലുണ്ടായ അനിയന്ത്രിതമായ തിരക്കിലാണ് ഒമ്പത് പേര്‍ക്കും പരിക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനുകളുടെ കുറവും ദീപാവലിയോടനുബന്ധിച്ചുള്ള തിരക്കുമാണ് അപകടത്തിന് കാരണം. ബാന്ദ്ര-ഗോരഖ്പൂർ എക്‌സ്പ്രസ് പുറപ്പെടുന്നതിന് മുന്നോടിയായി ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ പുലർച്ചെ 5.56നായിരുന്നു സംഭവം. പരിക്കേറ്റവരെ ഭാഭ ആശുപത്രിയിലേക്കാണ് മാറ്റിയത്. 

ഷബീർ അബ്ദുൾ റഹ്മാൻ (40), പരമേശ്വർ സുഖ്ദർ ഗുപ്ത (28), രവീന്ദ്ര ഹരിഹർ ചുമ (30), രാംസേവക് രവീന്ദ്ര പ്രസാദ് പ്രജാപതി (29), സഞ്ജയ് തിലക്രം കാങ്കേ (27), ദിവ്യാൻഷു യോഗേന്ദ്ര യാദവ് (18), മുഹമ്മദ് ഷെരീഫ് ഷെയ്ഖ് (25), ഇന്ദ്രജിത്ത് സഹാനി (19), നൂർ മുഹമ്മദ് ഷെയ്ഖ് (18) എന്നിവർക്കാണ് പരിക്കേറ്റത്. 

Latest Videos

undefined

ബാന്ദ്രയിൽ നിന്ന് ഗോരഖ്പൂരിലേക്ക് പോകുന്ന ട്രെയിൻ നമ്പർ 22921 പ്ലാറ്റ്‌ഫോമിൽ ഒന്നില്‍ എത്തിയപ്പോൾ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പ്ലാറ്റ്‌ഫോമിലെ തറയിൽ രക്തവും കാണാം. റെയിൽവേ പൊലീസും മറ്റ് യാത്രക്കാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. 

കേരളത്തിൽ ഈ ബിരുദമുള്ളവർ 60ൽ താഴെ മാത്രം; വിദേശത്തടക്കം തൊഴിൽ സാധ്യത, നാലര വർഷത്തെ കോഴ്സ് ആരംഭിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!