ക്ഷേത്രത്തിന് സമീപത്ത് റോക്കറ്റ് ലോഞ്ചർ എങ്ങനെ എത്തിയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലുള്ള ഒരു ക്ഷേത്രത്തിന് സമീപം റോക്കറ്റ് ലോഞ്ചർ കണ്ടെത്തി. ക്ഷേത്രത്തിന് സമീപത്തുള്ള കാവേരി നദിയുടെ തീരത്തായാണ് റോക്കറ്റ് ലോഞ്ചർ കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം അണ്ടനല്ലൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തർ നദിയുടെ തീരത്തേക്ക് പോയപ്പോൾ റോക്കറ്റ് ലോഞ്ചറിനോട് സാമ്യമുള്ള ഇളം നീലയും കറുപ്പും നിറത്തിലുള്ള ലോഹ വസ്തു കണ്ടെത്തുകയായിരുന്നു.
പ്രസിദ്ധമായ ശിവക്ഷേത്രത്തിന് സമീപത്ത് കണ്ട ലോഹ വസ്തു ബോംബാണെന്നാണ് ഭക്തർ ആദ്യം കരുതിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ജിയപുരം പൊലീസ് സ്ഥലത്ത് എത്തിയ ശേഷമാണ് ഇത് റോക്കറ്റ് ലോഞ്ചറാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് ഇത് സുരക്ഷിതമായി 117 ആർമി ഇൻഫൻട്രി ബറ്റാലിയന് കൈമാറുകയും ചെയ്തു.
undefined
ക്ഷേത്രത്തിന് സമീപത്ത് റോക്കറ്റ് ലോഞ്ചർ എങ്ങനെ എത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല. ആരെങ്കിലും കൊണ്ടുവന്ന് വെച്ചതാണോ അതോ വർഷങ്ങൾക്ക് മുമ്പ് ഈ ഭാഗത്ത് കുഴിച്ചിട്ടതാണോ മുതലായ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.
READ MORE: ഇസ്രായേൽ ചില നിബന്ധനകൾ പാലിച്ചാൽ വെടിനിർത്തലിന് തയ്യാർ; നിലപാട് വ്യക്തമാക്കി പുതിയ ഹിസ്ബുല്ല തലവൻ