കൂടിക്കാഴ്ചകൾ സാധാരണമെന്ന് ആർഎസ്എസ് നേതാവ് ഹൊസബലേ; 'രാഷ്ട്ര നന്മയിൽ വിശ്വസിക്കുന്ന ആരുമായും ചർച്ച നടത്തും'

By Web TeamFirst Published Oct 26, 2024, 4:26 PM IST
Highlights

രാഷ്ട്ര നന്മയിൽ വിശ്വസിക്കുന്ന ആരുമായും കൂടിക്കാഴ്ച നടത്തുമെന്ന് ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലേ

ദില്ലി: സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുമായി നടത്തുന്ന കൂടികാഴ്ചകൾ സാധാരണ നടപടി മാത്രമെന്ന് ആർഎസ്എസ് മേധാവി ദത്താത്രേയ ഹൊസബലേ. രാഷ്ട്ര നന്മയിൽ വിശ്വസിക്കുന്ന ആരുമായും കൂടികാഴ്ചകൾ നടത്തും, ആരോടും വിദ്വേഷമില്ല. ആരേയും അകറ്റി നിർത്തില്ലെന്നും  ഹൊസബലേ ഉത്തർപ്രദേശിൽ പറഞ്ഞു. ബിജെപിയുമായി ഭിന്നതയില്ലെന്നും സംഘടന ശക്തിപ്പെടണമെന്നാണ് താൽപര്യമില്ലെന്നും ഹൊസബലേ പറഞ്ഞു. യുപിയിലെ മധുരയിൽ ആർഎസ്എസ് ദേശീയ നിർവാഹക സമിതി യോ​ഗം ചേർന്ന ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതികരണം. കേരളത്തിൽ എഡിജിപി എംആർ അതിജ് കുമാറുമായി ഹൊസബലേ കൂടികാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു.

click me!