ഇന്ത്യയിൽ ശരാശരി ഒരു ലക്ഷത്തിൽ 7.9 എന്ന തോതിലാണ് രോഗബാധിതരുള്ളത്. ലോകത്ത് ഇത് ലക്ഷത്തിൽ 62 പേര് എന്ന നിലയിലാണെന്നും ആരോഗ്യമന്ത്രാലയ വക്താക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ദില്ലി: രാജ്യത്ത് കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണം തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 39.62 ശതമാനമാണ് ഇവിടെ രോഗമുക്തി നിരക്ക്. ഇന്ത്യയിൽ ശരാശരി ഒരു ലക്ഷത്തിൽ 7.9 എന്ന തോതിലാണ് രോഗബാധിതരുള്ളത്. ലോകത്ത് ഇത് ലക്ഷത്തിൽ 62 പേര് എന്ന നിലയിലാണെന്നും ആരോഗ്യമന്ത്രാലയ വക്താക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തെ കൊവിഡ് മരണനിരക്ക് 0.2 ശതമാനമാണ്. 2.9 ശതമാനം കേസുകളിൽ മാത്രമേ ഓക്സിജന്റെ പിന്തുണ ആവശ്യമായി വരുന്നുള്ളു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ രോഗമുക്തി നേടുന്നവരുടെ നിരക്ക് 7.1 ശതമാനമായിരുന്നു. രണ്ടാമത്തെ ലോക്ക്ഡൗൺ കാലമായപ്പോഴക്കും ഇത് 11.42 ആയി ഉയർന്നു . പിന്നീടത് 26.59 ശതമാനമായി. ഇന്ന് 39.62 ശതമാനത്തിലെത്തി നിൽക്കുന്നു. ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു.
LIVE: NDRF, IMD and Health Ministry brief media on and (May 20). https://t.co/j91MUxfyL4
— ANI (@ANI)