അപ്രതീക്ഷിതം! ഭരണമുള്ള സംസ്ഥാനത്തെ മൊത്തം ഘടകങ്ങളെയും പിരിച്ചുവിട്ട് കോൺ​ഗ്രസ്, അറിയിച്ചത് കെ.സി. വേണു​ഗോപാൽ

By prajeesh Ram  |  First Published Nov 6, 2024, 10:16 PM IST

2019-ലും സമാനമായ സംഭവമുണ്ടായിരുന്നു. എന്നാൽ അന്ന് പ്രസിഡന്റ്  കുൽദീപ് സിംഗ് റാത്തോറിനെ പ്രസിഡൻ്റ് നിലനിർത്തി. 2022ലാണ് കോൺഗ്രസിൻ്റെ ഹിമാചൽ അധ്യക്ഷയായി പ്രതിഭ സിംഗിനെ നിയമിച്ചത്.


ദില്ലി: കോൺ​ഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം പിരിച്ചുവിട്ട് എഐസിസി. പിസിസിയുടെ മുഴുവൻ സംസ്ഥാന ഭാരവാഹികളെയും ജില്ലാ പ്രസിഡൻ്റുമാരെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളെയും പിരിച്ചുവിടാനുള്ള നിർദ്ദേശത്തിന് കോൺഗ്രസ് പ്രസിഡൻ്റ് അംഗീകാരം നൽകിയതായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിൻ്റെ ഭാര്യ പ്രതിഭ സിങ്ങാണ് സംസ്ഥാന കോൺഗ്രസ് യൂണിറ്റിൻ്റെ അധ്യക്ഷ.

Read More... പിഎം വിദ്യാലക്ഷ്മി: ഈട്, ഗ്യാരണ്ടി രഹിത വായ്പ, വിദ്യാർഥികൾക്ക് സഹായകമാകുന്ന പദ്ധതിയുമായി കേന്ദ്ര സർക്കാർ

Latest Videos

undefined

2019-ലും സമാനമായ സംഭവമുണ്ടായിരുന്നു. എന്നാൽ അന്ന് പ്രസിഡന്റ്  കുൽദീപ് സിംഗ് റാത്തോറിനെ പ്രസിഡൻ്റ് നിലനിർത്തി. 2022ലാണ് കോൺഗ്രസിൻ്റെ ഹിമാചൽ അധ്യക്ഷയായി പ്രതിഭ സിംഗിനെ നിയമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിച്ചെങ്കിലും സുഖ്‍വിന്ദർ സിംഗ് സുഖുവിനാണ് സ്ഥാനം ലഭിച്ചത്. കമ്മിറ്റി മൊത്തത്തിൽ ഉടച്ചുവാർക്കാനാണ് പിരിച്ചുവിട്ടതെന്നാണ് സൂചന.

Asianet News Live 

click me!