ഓഗസ്റ്റ് ഒന്നിന് ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ ഉൾപ്പെടെ രാജ്യത്തുടനീളം 19 കിലോഗ്രാം സിലിണ്ടറിന് 8.50 രൂപ കമ്പനികൾ വർധിപ്പിച്ചിരുന്നു.
ദില്ലി: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകൾക്ക് വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകള്‍ക്ക് 39 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയ വില ഇന്നുമുതല്‍ നിലവില്‍ വരും. ഇതോടെ ദില്ലിയിൽ 19 കിലോ ഗ്രാം വരുന്ന പാചക വാതക സിലിണ്ടര്‍ ഒന്നിന് 1691.50 എന്ന നിലയിലെത്തി. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
ജൂലൈ ഒന്നിന് വാണിജ്യ സിലിണ്ടറുകൾക്ക് വില കുറച്ചിരുന്നു. 30 രൂപയാണ് ഒരു സിലിണ്ടറിന് കുറച്ചിരുന്നത്. പിന്നീട് ഓഗസ്റ്റ് ഒന്നിന് ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ ഉൾപ്പെടെ രാജ്യത്തുടനീളം 19 കിലോഗ്രാം സിലിണ്ടറിന് 8.50 രൂപ കമ്പനികൾ വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും 39 രൂപയുടെ വർധനവ് വരുത്തിയത്.
Read More : അമേരിക്കയിൽ ബസ് മറിഞ്ഞ് അറ് വയസുകാരനും സഹോദരിയുമടക്കം 7 പേർക്ക് ദാരുണാന്ത്യം