ലഡാക്കിനായി നിരാഹാരം; 16 ദിവസത്തെ സമരം അവസാനിപ്പിച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്

By Web Team  |  First Published Oct 22, 2024, 8:36 AM IST

സമരം ശക്തമായതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന‍്‍റെ ഇടപെടല്‍. ഇന്നലെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തി.


ദില്ലി: 16 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ച് ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്. ലഡാക്കിന് വേണ്ടി മുന്നോട്ടു വച്ച ആവശ്യങ്ങളില്‍ ചര്‍ച്ച നടത്താമെന്ന ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് തീരുമാനം.

ലഡാക്കിന് സംസ്ഥാന പദവിയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദില്ലിയിലെ ലഡാക്ക് ഭവനില്‍ സോനം വാങ്ചുക് സമരമിരുന്നത്. തന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ട് പോകില്ലെന്നായിരുന്നു പ്രഖ്യാപനം. ജന്തര്‍ മന്ദിറില്‍ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതോടെ സമര വേദിയായി ലഡാക്ക് ഭവന്‍ മാറി. സമരം തുടങ്ങിയതിന് പിന്നാലെ പിന്തുണയറിയിച്ച് നിരവധി പേര്‍ ലഡാക്ക് ഭവനിലെത്തി. കൂടുതല്‍ ആളുകള്‍ എത്തിയതോടെ സമരക്കാരില്‍ ചിലരെ കസ്റ്റഡിയിലെടുത്തു മാറ്റി. 

Latest Videos

undefined

സമരം കൂടുതല്‍ ശക്തമായതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന‍്‍റെ ഇടപെടല്‍. ഇന്നലെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തി. ഉന്നയിച്ച ആവശ്യങ്ങളില്‍ ഡിസംബര്‍ 3ന് ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്‍കി. ഉറപ്പിനെ തുടര്‍ന്ന് സമരം പിന്‍വലിക്കുകയാണെന്ന് സോനം വാങ്ചുക് അറിയിച്ചു.

വയോധികനായ ശാസ്ത്രജ്ഞനെയും ഭാര്യയെയും പട്ടാപ്പകൽ ബന്ദികളാക്കി, കൊറിയർ ബോയ്സെന്ന് പറഞ്ഞെത്തിയവർ കവർന്നത് 2 കോടി

click me!