ശൈശവ വിവാഹ നിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കണം: കര്‍ശന നിര്‍ദേശങ്ങളുമായി സുപ്രീം കോടതി

By Web TeamFirst Published Oct 18, 2024, 3:19 PM IST
Highlights

ശൈശവ വിവാഹം പ്രായപൂർത്തിയാകാത്തവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി

ദില്ലി: വ്യക്തിനിയമങ്ങൾ കൊണ്ട് ശൈശവ വിവാഹ നിരോധന നിയമം മരവിപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി. ശൈശവ വിവാഹം പ്രായപൂർത്തിയാകാത്തവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നുവെന്ന ഹര്‍ജിയിലാണ് നിര്‍ണായക വിധി.

നിയമം ഫലപ്രദമായി നടപ്പാക്കാന്‍ സുപ്രീം കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ശിക്ഷാനടപടികളിലൂടെ ഫലപ്രാപ്തി ഉണ്ടാവില്ല, ജനങ്ങൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കാൻ ഓരോ സമൂഹത്തിനെയും വ്യത്യസ്ത രീതികളിൽ സമീപിക്കണം, ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകണം തുടങ്ങിയവയാണ് നിർദേശങ്ങൾ.

Latest Videos

 

click me!