ലാറ്ററൽ എൻട്രി നിയമനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോട്ട്; പരസ്യം പിൻവലിക്കാൻ യുപിഎസ്‍സിക്ക് നിർദ്ദേശം

By Web Team  |  First Published Aug 20, 2024, 2:18 PM IST

പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ലാറ്ററൽ എൻട്രി നിയമനങ്ങൾക്കെതിരെ ഘടകകക്ഷികളിൽ നിന്ന് എതിർപ്പുയർന്നതിനെ തുടർന്നാണ് പിന്മാറ്റം.

Central government withdraws lateral entry advertisements on PM Modi s directions writes to UPSC head

ദില്ലി: ലാറ്ററൽ എൻട്രി നിയമനങ്ങളില്‍ യു ടേണെടുത്ത് കേന്ദ്ര സര്‍ക്കാര്‍. നാല്‍പത്തി അഞ്ച് തസ്തികകളിലേക്ക് ക്ഷണിച്ച അപേക്ഷ യുപിഎസ് സിയെക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ എന്‍ഡിഎയിലും ശക്തമായ എതിര്‍പ്പുയര്‍ന്നതോടെ പ്രധാനമന്ത്രി തന്നെ ഇടപെട്ട് നിയമനങ്ങള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.  

24 മന്ത്രാലയങ്ങളിലെ നാല്‍പത്തിയഞ്ച് തസ്തികകളിലേക്ക് കഴിഞ്ഞയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ലാറ്ററല്‍ എന്‍ട്രി നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചത്. ജോയിന്‍റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ഡയറക്ടര്‍ തസ്തികളിലേക്കായിരുന്നു നിയമനം. മൂന്ന് മുതല്‍ അഞ്ച് വര്‍ഷക്കാലത്തേക്കുള്ള കരാ‍ര്‍ നിയമനങ്ങളില്‍ മികച്ച പ്രകടംനം കാഴ്ച വയ്ക്കുന്നവര്‍ക്ക് കാലാവധി നീട്ടി നല്‍കും. 2018 മുതല്‍ പിന്തുടര്‍ന്ന് വന്ന നിയമനങ്ങളിലൂടെ മന്ത്രാലയങ്ങളുടെ കാര്യശേഷി കൂടിയെന്നായിരുന്നു മോദി സര്‍ക്കാരിന്‍റെ അവകാശവാദം. ഇക്കുറി അപേക്ഷ ക്ഷണിച്ചതിന് പിന്നാലെ സംവരണ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിയമനങ്ങള്‍ നടത്തുന്നതെന്ന രൂക്ഷ വിമര്‍ശനം രാഹുല്‍ ഗാന്ധി ഉന്നയിച്ചു. പിന്നാലെ സഖ്യകക്ഷികളായ ജെഡിയുവും ലോക് ജനശക്തി പാര്‍ട്ടിയും സംവരണം അട്ടിമറിച്ചുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന് വ്യക്തമാക്കി. 

Latest Videos

ഇതോടെ നില പരുങ്ങലിലായ സര്‍ക്കാര്‍ ഇന്ന് ഉച്ചയോടെ അപേക്ഷ പിന്‍വലിക്കാന്‍ യുപിഎസ്‍സിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ്  നടപടിയെന്ന് യുപിഎസ്സിക്ക് നല്‍കിയ കത്തില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. വഖഫ് ബില്‍ ലോക്സഭയില്‍ ഏകപക്ഷീയമായി പാസാക്കാന്‍ കഴിയാതിരുന്നത് ഘടകക്ഷികളുടെ എതിര്‍പ്പിനെത തുടര്‍ന്നായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പുകള്‍ കൂടി അടുത്ത് വരുന്നതോടെയാണ് സംവരണത്തെ തൊട്ടുള്ള വിവാദത്തില്‍ നിന്ന് സര്‍ക്കാരിന്‍റെ പിന്‍വാങ്ങുന്നതെന്നാണ് സൂചന. 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image