ഹനുമാൻ ജയന്തി ആഘോഷം; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

By Web TeamFirst Published Apr 5, 2023, 9:40 PM IST
Highlights

ആഘോഷങ്ങൾ സമാധാനപൂർവമെന്ന് ഉറപ്പാക്കണമെന്നും മതസൗഹാർദം തകർക്കുന്ന തരത്തിലുള്ള നീക്കങ്ങൾ നിരീക്ഷിക്കണമെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. 

ദില്ലി: ഹനുമാൻ ജയന്തി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആഘോഷങ്ങൾ സമാധാനപൂർവമെന്ന് ഉറപ്പാക്കണമെന്നും മതസൗഹാർദം തകർക്കുന്ന തരത്തിലുള്ള നീക്കങ്ങൾ നിരീക്ഷിക്കണമെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. 

കഴിഞ്ഞ ആഴ്ച രാമനവമിയോട് അനുബന്ധിച്ച് പശ്ചിമ ബംഗാളിലും ബിഹാറിലും മഹാരാഷ്ട്രയിലും നടന്ന അക്രമപരമ്പരകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രം പുതിയ ജാഗ്രതാ നിർദേശം പുറത്തിറക്കിയിരിക്കുന്നത്. രാമനവമി ആഘോഷത്തിനിടെ പശ്ചിമ ബംഗാളിലെ ഹൗറയിലും ഹൂഗ്ലിയിലും വലിയ സംഘർഷമാണ് ഉണ്ടായത്. ബിഹാറിൽ ഇതുവരെ എഴുപതോളം പേരെ അറസ്റ്റ് ചെയ്തു. രാമനവമി ആഘോഷത്തെ തുടർന്ന് പൊട്ടിപുറപ്പെട്ട സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും അറുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Latest Videos

click me!