നേരത്തെ ഉന്നാവിലും സമാനമായ സാഹചര്യത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. മൃതദേഹങ്ങൾ മാന്തി പുറത്തെടുക്കുന്ന നായ്ക്കൾ ചുറ്റി തിരിയുന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
പ്രയാഗ്‍രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിൽ ഗംഗാ തീരത്ത് നൂറിലേറെ മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. ഗംഗയിൽ മൃതദേഹം ഒഴുകി നടക്കുന്ന സംഭവത്തിൽ ദേശീയ ക്ലീൻ ഗംഗ മിഷൻ സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടി. ഉത്തർപ്രദേശിൽ ഗംഗാതീരത്തും പരിസരത്തും മൃതദേഹം കണ്ടെത്തുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. പ്രയാഗരാജിലെ സംഗം നഗരതിതനടുത്താണ് ഏറ്റവുമൊടുവിൽ മൃതദേഹം മണലിൽ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്.
നേരത്തെ ഉന്നാവിലും സമാനമായ സാഹചര്യത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. മൃതദേഹങ്ങൾ മാന്തി പുറത്തെടുക്കുന്ന നായ്ക്കൾ ചുറ്റി തിരിയുന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതേ സമയം ഗംഗയിൽ മൃതദേഹം ഒഴുകി കിടക്കുന്ന സംഭവങ്ങൾ ആവർത്തിച്ചതോടെ യുപി ബീഹാർ സംസ്ഥാനങ്ങളോട് ദേശീയ ക്ലീൻ ഗംഗ മിഷൻ റിപ്പോർട്ട് തേടിയിരിക്കുകയാണ്. മൃതദേഹങ്ങൾ ഒഴുക്കുന്നത് ഗംഗയെ കൂടുതൽ മലിനമാക്കുമെന്ന ആശങ്ക പാനൽ പ്രകടിപ്പിച്ചു.
ഗംഗയിലേക്ക് ഒഴുക്കുന്നത് മാത്രമല്ല നദിയുടെ തീരങ്ങളിൽ മൃതദേഹം കുഴിച്ചിടുന്നത് തടയാനും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഗംഗ നദിയൊഴുകുന്ന അഞ്ച് സംസ്ഥാനങ്ങൾക്കും നദിയിലേക്ക് മൃതദേഹം വലിച്ചെറിയുന്നത് തടയാൻ ആവശ്യപ്പെട്ട് സമിതി നോട്ടീസ് അയച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടി കാണിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ആണ് സമിതി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളും ഗംഗയുടെ തീരങ്ങളിൽ പട്രോളിങ്ങ് ഏർപ്പെടുത്തിയിട്ടുണ്ട്.