'ചാര്‍ സൗ പാര്‍'വീണ്ടും ചര്‍ച്ചയാക്കി ബിജെപി ,ആറും ഏഴും ഘട്ടങ്ങള്‍ കഴിയുന്നതോടെ നാനൂറ് കടക്കുമെന്ന് പ്രതീക്ഷ

By Web Team  |  First Published May 22, 2024, 12:51 PM IST

ആദ്യ രണ്ട് ഘട്ടങ്ങളില്‍ ചാര്‍ സൗ പാര്‍ മുദ്രാവാക്യം ശക്തമാക്കിയിരുന്ന മോദി  പോളിംഗ് ശതമാനം കുറയുന്നത് കണ്ടതോടെ ആ പ്രചാരണം പതുക്കെ പിന്‍വലിച്ചിരുന്നു


ദില്ലി:മോദിക്ക് തുടര്‍ഭരണമെന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ നിരീക്ഷണത്തിന് പിന്നാലെ   ചാര്‍ സൗ പാര്‍ വീണ്ടും ചര്‍ച്ചയാക്കി ബിജെപി നേതാക്കള്‍. ഇടക്കാലത്ത് നാനൂറിന് മുകളിലെന്ന അവകാശവാദം നിര്‍ത്തി വച്ച മോദിയും മറ്റ് നേതാക്കളും പ്രചാരണ റാലികളില്‍ വീണ്ടും ചര്‍ച്ച തുടങ്ങി. ബിജെപിക്ക് വേണ്ടി പ്രശാന്ത് കിഷോര്‍ നടത്തുന്ന പ്രചാരണമെന്നാണ് ഇന്ത്യ സഖ്യം തിരിച്ചടിക്കുന്നത്.

370 സീറ്റെന്ന ബിജെപിയുടെ പ്രചാരണം ക്ലിക്കായെന്നാണ്  തെരഞ്ഞെടുപ്പ് തന്ത്ര‍ഞ്ജന്‍ പ്രശാന്ത് കിഷോര്‍ നീരീക്ഷിച്ചത്. അഞ്ച് ഘട്ടങ്ങള്‍ക്കിടെ ആ ലക്ഷ്യം ബിജെപി കൈവരിച്ചരിക്കാമെന്നും, മോദി തിരിച്ചെത്തുമെന്നുമാണ് പ്രശാന്ത് കിഷോര്‍ പറഞ്ഞത്.. അയോധ്യയില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതില്‍ വരുത്തിയ കാലതാമസം, പ്രധാനമന്ത്രി മുഖമില്ലാതെയുള്ള മത്സരം ഇതൊക്കെ ഇന്ത്യ സഖ്യത്തിന് തിരിച്ചടിയാകാമെന്നും പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യ രണ്ട് ഘട്ടങ്ങളില്‍ ചാര്‍ സൗ പാര്‍ മുദ്രാവാക്യം ശക്തമാക്കിയിരുന്ന മോദി  പോളിംഗ് ശതമാനം കുറയുന്നത് കണ്ടതോടെ ആ പ്രചാരണം പതുക്കെ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളിലേക്കും, തീവ്ര വര്‍ഗീയതയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. നാനൂറിനെ കുറിച്ച് മോദി മിണ്ടായതോടെ മറ്റ് നേതാക്കളും നിശബ്ദരായി. പ്രശാന്ത് കിഷോറിന്‍റെ നിരീക്ഷണത്തിന് പിന്നാലെ റാലികളില്‍ ഇന്നലെ മുതല്‍ ചാര്‍ സൗ പാര്‍ വീണ്ടും ചര്‍ച്ചയാക്കി തുടങ്ങി. മോദിക്കും, അമിത്ഷാക്കും പിന്നാലെ യുപിയിലെ റാലികളില്‍ യോഗിയും നാനൂറിന് മുകളില്‍ ആവര്‍ത്തിച്ച് തുടങ്ങി

Latest Videos

ആറും ഏഴും ഘട്ടങ്ങള്‍ കഴിയുന്നതോടെ  എന്‍ഡിഎയുടെ സീറ്റുകള്‍ നാനൂറ് കടക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. മുന്നൂറിന് മുകളില്‍ സീറ്റ് നേടുമെന്നാണ് ഇന്ത്യ സഖ്യത്തിന്‍റെ ആത്മവിശ്വാസം. 2014ല്‍ ബിജെപിയുടെ  തെരഞ്ഞടുപ്പ് തന്ത്രം മെനഞ്ഞ പ്രശാന്ത് കിഷോര്‍ ബിജെപിക്ക് വേണ്ടി നടത്തുന്ന പ്രചാരണത്തിന് പ്രധാന്യം നല്‍കേണ്ടതില്ലെന്നാണ് ഇന്ത്യ സഖ്യത്തിന്‍റെ നിലപാട്

click me!