ലോവര്‍ ക്യാമ്പില്‍ കര്‍ഷകനു നേരെ കരടിയുടെ ആക്രമണം; മുഖത്ത് ഗുരുതര പരിക്ക്

ലോവര്‍ ക്യാമ്പിനും ഗൂഡല്ലുരിനുമിടയില്‍ പെരുമാള്‍ കോവില്‍ ഫോറസ്റ്റ് സ്‌റ്റേഷനടുത്ത് വച്ചാണ് സംഭവം

Bear attack on farmer in Lower Camp Serious injury on face

തേനി: തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പിനു സമീപം കര്‍ഷകനെ കരടി ആക്രമിച്ചു. മുഖത്ത് ഗുരുതരമായി പരുക്കേറ്റ ഗൂഡല്ലൂര്‍ സ്വദേശി ഗോപാലിനെ (60) ആദ്യം തേനി മെഡിക്കല്‍ കോളജിലും പിന്നീട് മധുര മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. 

ഇന്നലെ രാവിലെ ഏഴിന് ലോവര്‍ ക്യാമ്പിനും ഗൂഡല്ലുരിനുമിടയില്‍ പെരുമാള്‍ കോവില്‍ ഫോറസ്റ്റ് സ്‌റ്റേഷനടുത്ത് വച്ചാണ് സംഭവം. ഗോപാലിനൊപ്പം സുഹൃത്ത് ഗൂഡല്ലൂര്‍ സ്വദേശി രാമറും ഉണ്ടായിരുന്നു. രാമര്‍ ഓടി മാറിയതിനാല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഗോപാലിന്റെ കൃഷി സ്ഥലത്തേക്ക് പോവുകയായിരുന്നു ഇരുവരും. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡ് സൈഡില്‍ വച്ച ശേഷം കൃഷിയിടത്തേക്ക് കയറുന്നതിനിടെയായിരുന്നു കരടിയുടെ ആക്രമണം. 

Latest Videos

നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെയാണ് കരടി പിന്‍മാറിയത്. ദേഹമാസഹലം കടിച്ച് കീറി. പരുക്ക് ഗുരുതരമായതിനാല്‍ തേനി മെഡിക്കല്‍ കോളജില്‍ നിന്ന് മധുര മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

പൂപ്പാറയിൽ അതിഥി തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; ഒപ്പമുണ്ടായിരുന്നയാൾ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
vuukle one pixel image
click me!
vuukle one pixel image vuukle one pixel image