പ്രതിമാസം 124 രൂപ ലാഭിക്കാൻ നോക്കിയതാണ്; കടയുടമകൾക്ക് നഷ്ടം 2.4 ലക്ഷം, കാശ് പോയ വഴി കേട്ട് പൊലീസടക്കം ഞെട്ടി

By Web Team  |  First Published Sep 1, 2024, 8:33 PM IST

ക്യൂ ആര്‍ കോഡ് വഴി പണം സ്വീകരിക്കുന്ന മെഷീൻ വാടകയായി നൽകുന്ന 125 രൂപ, ഒരു രൂപയായി കുറയ്ക്കാമെന്ന വാഗ്ദാനത്തിലാണ് കടയുടമകൾ വീണുപോയത്.


അഹമ്മദാബാദ്: മാസം 124 രൂപ ലാഭിക്കാൻ ശ്രമിച്ച് രണ്ട് കടയുടമകൾക്ക് നഷ്ടം 2.4 ലക്ഷം രൂപ. യുപിഐ ക്യൂ ആര്‍ കോഡ് വഴി പണം സ്വീകരിക്കുന്ന മെഷീൻ വാടകയായി നൽകുന്ന 125 രൂപ, ഒരു രൂപയായി കുറയ്ക്കാമെന്ന വാഗ്ദാനത്തിലാണ് കടയുടമകൾ വീണുപോയത്. തുടര്‍ന്ന് രണ്ട് കടയുടമകൾക്കായി നഷ്ടമായതാണ് 2.4 ലക്ഷം രൂപ. അഹമ്മദാബാദിലാണ് വലിയ തട്ടിപ്പ് സംഭവം നടന്നത്. 

ഓട്ടോ പാർട്‌സ് കട നടത്തുന്ന അജയ് അഹിർ ആണ് ആദ്യം ബാപ്പുനഗർ പൊലീസിൽ പരാതി നൽകിയത്. ജൂലൈ 25-ന് 25 ഉം 28 ഉം വയസ് തോന്നിക്കുന്ന രണ്ട് പേർ തന്നെ സമീപിച്ചുവെന്നാണ് അഹിര്‍ പരാതിയിൽ പറയുന്നത്. കടയിൽ പ്രദർശിപ്പിച്ചിരിക്കുന്ന പേയ്‌മെൻ്റ് സിസ്റ്റത്തിൻ്റെ ക്യുആർ കോഡ് നോക്കി, പ്രതിമാസ ചാർജായ 125 രൂപ ഒരു രൂപയാക്കി കുറയ്ക്കാൻ സഹായിക്കാമെന്ന് ഇരുവരും പറഞ്ഞു. 

Latest Videos

undefined

വിശ്വാസം വരുത്താൻ ഒരു രൂപയുടെ ഇടപാടും ക്യൂആര്‍ കോഡ് വഴി നടത്തി. തുടര്‍ന്ന് ഫോണിൽ നിന്ന് കമ്പനിക്ക് ഒരു സന്ദേശം അയക്കാൻ അവര്‍ നിര്‍ദേശിച്ചു. എനിക്ക് മൊബൈൽ പ്രവർത്തനങ്ങളെ കുറിച്ച് അത്ര പരിചയമില്ലാത്തതിനാൽ, എന്റെ ഫോൺ അവര്‍ക്ക് നൽകുകയും അപ്‌ഡേറ്റ് പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അപ്ഡേറ്റ് പൂര്‍ത്തിയായെന്നും ഫോൺ സ്വിച്ച് ഓൺ ആയി വരുമ്പോൾ ഒരു സന്ദേശം ലഭിക്കുമെന്നും പറഞ്ഞത് അവര്‍ പോയി. 

പിന്നീട് ഫോൺ സ്വിച്ച് ഓൺ ചെയ്‌തപ്പോഴാണ് എൻ്റെ രണ്ട് അക്കൗണ്ടുകളിൽ നിന്ന് 90,000 രൂപയും 70,000 രൂപയും പിൻവലിച്ചതായി ബാങ്കിൽ നിന്ന് സന്ദേശങ്ങൾ വന്നത് കണ്ടതെന്നും 58 കാരനായ അഹിർ പൊലീസിനോട് പറഞ്ഞു. അടുത്ത സംഭവത്തിൽ സമാന അനുഭവമാണ് 58 കാരനായ പട്ടേൽ പൊലീസിനോട് പറഞ്ഞത്.ഇവിടെ 80000 രൂപയാണ് നഷ്ടമായത്. രണ്ട് കേസുകളിലും പ്രതികൾക്കെതിരെ വഞ്ചന കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. എന്തായാലും ഇതുവരെ കേട്ടിട്ടില്ലാത്ത പുതിയ തട്ടിപ്പ് രീതി കേട്ട ഞെട്ടലിലാണ് പൊലീസും.

നാദാപുരം സ്കൂളിനടുത്ത് കറങ്ങി നടന്ന് ബിഹാർ സ്വദേശി മുഹമ്മദ്, പൊലീസ് കണ്ടെത്തിയത് 900 പാക്കറ്റ് നിരോധിത പുകയില

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!