ജമ്മുവിലെ ഡോഡയിൽ വീണ്ടും ഭീകര‍ര്‍; സൈന്യവുമായി ഏറ്റുമുട്ടൽ; 2 സൈനികര്‍ക്ക് പരിക്കേറ്റു

By Web Team  |  First Published Jul 18, 2024, 1:14 PM IST

സുരക്ഷ സേനയെ സഹായിക്കുന്ന ഗ്രാമീണ സുരക്ഷ സംഘത്തിലെ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് തെരച്ചിൽ പുരോഗമിക്കുന്നത്


ദില്ലി: ജമ്മുവിലെ ഡോഡയിൽ വീണ്ടും ഏറ്റുമുട്ടൽ. കാസ്തിഗഡിൽ നടന്ന ഏറ്റുമുട്ടൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. രജൗരിയിലെ നിയന്ത്രണ രേഖയ്ക്ക് സമീപവും വെടിവെപ്പ് ഉണ്ടായി. തുടർച്ചയായ ആക്രമണങ്ങളിൽ കേന്ദ്രത്തിനെതിരെ ജമ്മുവിൽ കോൺഗ്രസ് പ്രതിഷേധിക്കും. 

ഇന്നലെ പുലർച്ചെയാണ് ഡോഡയിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. കാസ്തിഗഡിലെ അപ്പർ ദേസാ ഭട്ടയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പുലർച്ചെ 3.40 ഓടെയാണ് ഓപ്പറേഷൻ തുടങ്ങിയതെന്ന് സൈന്യം അറിയിച്ചു. പരിക്കേറ്റവരെ ഇവിടുത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലും ഇവിടുത്തെ സാദാൻ ലോവർ പ്രൈമറി സ്കൂളിന് സമീപം സൈന്യത്തിന് നേരെ ഭീകരരർ വെടിവെച്ചിരുന്നു. സേന ശക്തമായി തിരിച്ചടിച്ചതോടെ ഭീകരരർ വനമേലയിലേക്ക് ഓടിക്കളഞ്ഞു.

Latest Videos

undefined

വനമേഖലയിലേക്ക് കൂടൂതൽ സൈനികരെ തെരച്ചലിനായി നിയോഗിച്ചു. സുരക്ഷ സേനയെ സഹായിക്കുന്ന ഗ്രാമീണ സുരക്ഷ സംഘത്തിലെ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. അപ്പർ ദേസാ ഭട്ട മേഖലയിൽ കുറഞ്ഞത് പത്തു ഭീകരരുടെ സാന്നിധ്യമുണ്ടെന്നാണ് സുരക്ഷസേന സംശയിക്കുന്നത്. ഇതിനിടെ രജൌരി.യിൽ നിയന്ത്രണരേഖയ്ക്ക് സമീപം വെടിവെപ്പുണ്ടായി. നുഴഞ്ഞകയറാൻ എത്തിയ ഭീകരർക്ക് നേരെ സൈന്യം വെടിവെച്ചു. തുടർച്ചയായി ആക്രമണത്തിൽ സൈനികർ കൊല്ലപ്പെടുന്നത് സർക്കാരിന്റ കഴിവ് കേടാണ് എന്ന് ആരോപിച്ച് കോൺഗ്രസ് ഇന്ന് ജമ്മുവിൽ പ്രതിഷേധിക്കും. വിവിധ സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!