ദില്ലിയിൽ വായുമലിനീകരണ തോത് വരുംദിവസങ്ങളിൽ ഉയരാൻ സാധ്യത; 300 ൽ എത്തിയേക്കുമെന്ന് മുന്നറിയിപ്പ്

By Web Team  |  First Published Oct 26, 2024, 10:41 AM IST

ശ്വാസകോശ സംബന്ധമായ രോ​ഗങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ 15 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. 


ദില്ലി: ദില്ലിയിൽ വായുമലിനീകരണ തോത് വരുംദിവസങ്ങളിൽ കൂടുതൽ ​ഗുരുതരമായേക്കുമെന്ന് റിപ്പോർട്ട്. ദീപാവലി ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് മുന്നറിയിപ്പ് പുറത്തുവന്നിട്ടുള്ളത്. നിലവിൽ വായുമലിനീകരണ തോത് അൽപം മെച്ചപ്പെട്ട് 272ലെത്തി നിൽക്കുകയാണ്. എന്നാൽ വരുംദിവസങ്ങളിൽ അത് 300 ന് മുകളിലെത്തുമെന്നാണ് മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

ശ്വാസകോശ സംബന്ധമായ രോ​ഗങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ 15 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. അതേ സമയം, ദില്ലി സർക്കാറിനെതിരെ യമുനയിൽ മുങ്ങി പ്രതിഷേധിച്ച ദില്ലി ബിജെപി അധ്യക്ഷൻ ചൊറിച്ചിലും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. 

Latest Videos

click me!