മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. എഐഡിഎംകെ നേതാവ് പാർത്ഥിപൻ കൊലക്കേസിൽ ഒളിവിലായിരുന്ന് കൊല്ലപ്പെട്ടവർ.
ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. തിരുവള്ളൂരിൽ ഗുണ്ടാ നേതാക്കളെ പൊലീസ് വെടിവെച്ച് കൊന്നു. സതീഷ്, മുത്തുശ്ശരവണൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥർക്ക് നേരെ ഇവർ വെടിയുതിർത്തുവെന്നും ഇതേ തുടർന്നാണ് പൊലീസ് വെടിവെച്ചതെന്നും പൊലീസ് വിശദീകരിച്ചു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. എഐഡിഎംകെ നേതാവ് പാർത്ഥിപൻ കൊലക്കേസിൽ ഒളിവിലായിരുന്ന് കൊല്ലപ്പെട്ടവർ.