'തെറ്റ് ചെയ്തവർ ജയിലിൽ പോകും, പഞ്ചാബിൽ എഎപി തരം​ഗം അവസാനിച്ചു': രൂക്ഷവിമർശനവുമായി ചരൺജീത് സിം​ഗ് ചന്നി

By Web Team  |  First Published May 29, 2024, 12:59 PM IST

കെജ്രിവാൾ പഞ്ചാബിൽ പ്രചാരണം നടത്തുന്നത് എഎപിക്ക് തിരിച്ചടിയാകും. മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ സ്റ്റേജ് ആർട്ടിസ്റ്റാണ്, ഭരിക്കാനറിയില്ല. അമരീന്ദർ സിം​ഗ് രാഷ്ട്രീയത്തിൽ നിന്ന് പുറത്തായെന്നും ചന്നി പറഞ്ഞു. 


ദില്ലി: ദില്ലിയിൽ എന്ത് അഴിമതിയാണോ എഎപി ചെയ്തത് അതുതന്നെയാണ് പഞ്ചാബിലും ചെയ്യുന്നതെന്ന് മുൻ മുഖ്യമന്ത്രിയും ജലന്ധറിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയുമായ ചരൺജീത് സിം​ഗ് ചന്നി ഏഷ്യാനെറ്റ് ന്യൂസിനോട്. തെറ്റ് ചെയ്തവർ ജയിലിൽ പോകണം. കെജ്രിവാൾ പഞ്ചാബിൽ പ്രചാരണം നടത്തുന്നത് എഎപിക്ക് തിരിച്ചടിയാകും. മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ സ്റ്റേജ് ആർട്ടിസ്റ്റാണ്, ഭരിക്കാനറിയില്ല. അമരീന്ദർ സിം​ഗ് രാഷ്ട്രീയത്തിൽ നിന്ന് പുറത്തായെന്നും ചെന്നി പറഞ്ഞു. 

1, പഞ്ചാബ് തെരഞ്ഞെടുപ്പിൽ താങ്കളുടെ പ്രതീക്ഷ? 
പഞ്ചാബിൽ 13 സീറ്റുകളിലും കോൺ​ഗ്രസ് വിജയിക്കും.

Latest Videos

undefined

2. നേരത്തെ നിങ്ങൾ മുഖ്യമന്ത്രിയായിരുന്നു, ഇത്തവണ എന്ത് ദൗത്യമാണ് താങ്കളെ പാർട്ടി ഏൽപിച്ചത്? 
മോശം ദൗത്യമല്ല, നല്ല ദൗത്യമല്ല. പാർട്ടി നിർദേശം അനുസരിച്ചാണ് മത്സരിക്കുന്നത്. 

3. എഎപിയും കോൺ​​ഗ്രസ് ഇന്ത്യ സഖ്യത്തിന്റെ ഭാ​ഗമാണ്. എന്നാൽ ഇവിടെ പരസ്പരം പോരടിക്കുകയാണ്? 
എഎപിയെ ജനങ്ങൾക്ക് മനസിലായി. പറയുന്നതും ചെയ്യുന്നതും വേറെയാണ്. അംബേദ്കറുടെ ചിത്രം ഉപയോ​ഗിക്കുന്നുണ്ട്. എന്നാൽ പ്രവർത്തിക്കുന്നത് മറ്റൊന്നാണ്. 

4. എഎപിയുടെ തരം​ഗം അവസാനിച്ചോ? 
അത് ഏതാണ്ട് അവസാനിച്ചു. 

6. ഭ​ഗവന്ത് മാൻ സർക്കാർ എങ്ങനെയുണ്ട് ? 
ഭ​ഗവന്ത് മാൻ ഒരു സ്റ്റേജ് കലാകാരനാണ്, സംസ്ഥാനം ഭരിക്കാൻ അറിയില്ല. ഇപ്പോഴും സ്റ്റേജിലെ കലാകാരനാണ്. നാടകം കളിക്കാനേ അറിയൂ. 

7. ബിജെപി പറയുന്നു ദില്ലിയിൽ നിന്നാണ് പഞ്ചാബ് സർക്കാറിനെ നിയന്ത്രിക്കുന്നത് എന്ന്? 
അത് ശരിയാണ്. കെജ്രിവാളിന്റെ സംഘമാണ് തീരുമാനങ്ങൾ എടുക്കുന്നത്. 

8. കെജ്രിവാൾ പഞ്ചാബിൽ സജീവമായി പ്രചാരണം നടത്തുന്നു, അത് ​ഗുണം ചെയ്യുമോ? 
അത് എഎപിക്ക് പ്രശ്നമാകും, ദില്ലിയിൽ വലിയ അഴിമതി നടത്തി. അതുതന്നെ ഇവിടെയും ചെയ്യുന്നു, അത് തിരിച്ചടിയാകും. 

9. എഎപി പറയുന്നത് കെജ്രിവാൾ അടുത്ത പ്രധാനമന്ത്രിയാണെന്നാണ്? 
മുഖ്യമന്ത്രിയായി തുടർന്നാൽ തന്നെ അത് വലിയ കാര്യമാണ്. 

10. കെജരിവാൾ ഇടക്കാല ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. കെജരിവാളിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും? 
തെറ്റ് ചെയ്താൽ ശിക്ഷ അനുഭവിക്കണം. കെജരിവാൾ തിരിച്ച് ജയിലിൽ പോകണം. 

11. പക്ഷേ കെജരിവാളിന്റെ അറസ്റ്റ് നടന്നപ്പോൾ രാഹുൽ ​ഗാന്ധി അടക്കം ദില്ലിയിലെ പ്രതിഷേധത്തിൽ പങ്കെടുത്തല്ലോ? 
ഞാൻ പഞ്ചാബിലെ രാഷ്ട്രീയമാണ് പറഞ്ഞത്. പഞ്ചാബിലെ കാര്യമാണ് എനിക്ക് അറിയുന്നത്.

12. അമരിന്ദർ സിം​ഗിന്റെ അസാന്നിധ്യം എങ്ങനെ തെരഞ്ഞെടുപ്പിനെ ബാധിക്കും? 
അദ്ദേഹത്തിന് വയസായി, രാഷ്ട്രീയത്തിൽനിന്നുപോലും പുറത്തായി. പ്രായം പോലും പ്രശ്നമാണ്. എൺപത് വയസിന് മുകളിലാണ്. 

13. കുറേ കോൺ​ഗ്രസ് നേതാക്കൾ ബിജെപിയിൽ ഇത്തണ ചേർന്നല്ലോ ? 
ആരാണോ ഭയക്കുന്നത് അവർ ബിജെപിയിലേക്ക് പോയി. 

14. എഎപി മന്ത്രിയുടെ ഒരു വിഡിയോ പുറത്ത് വന്നിട്ടുണ്ടല്ലോ ? 
പഞ്ചാബിലെ എഎപി നേതാക്കളെ ജനങ്ങൾക്ക് മനസിലായി. സ്വഭാവം പോലും മോശമാണ്. അവരെ തോൽപിക്കുന്നതാണ് രാജ്യത്തിന് നല്ലത്. 

tags
click me!