കെജ്രിവാള്‍ 'ഫോമായിട്ടും' തിളക്കമില്ലാതെ എഎപി‌, മത്സരിച്ച 22 സീറ്റിൽ 19ലും പിന്നിൽ, ദില്ലി തൂത്തുവാരി ബിജെപി

By Web Team  |  First Published Jun 4, 2024, 3:53 PM IST

പരോളിൽ പുറത്തിറങ്ങിയ കെജ്രിവാളിന്റെ പ്രചാരണത്തിന് ദില്ലിയിലടക്കം സ്വാധീനമുണ്ടാക്കാനായില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്. ദില്ലി, ഗുജറാത്ത്, ഗോവ, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ ഇന്ത്യ സഖ്യത്തിനൊപ്പവും പഞ്ചാബിലും അസമിലും ഒറ്റയ്ക്കുമായിരുന്നു എഎപിയുടെ പോരാട്ടം.


ദില്ലി: എൻഡിഎയുടെ പ്രചാരണ വേദികളിൽ അരവിന്ദ് കെജ്രിവാൾ മിന്നും താരമായിട്ടും ദില്ലിയിലടക്കം ആപ്പിന് കനത്ത തിരിച്ചടി. സഖ്യത്തിന്റെ ഭാ​ഗമായി 22 സീറ്റിൽ മത്സരിച്ചെങ്കിലും പഞ്ചാബിലെ മൂന്ന് സീറ്റുകളിൽ മാത്രമാണ് മുന്നേറ്റമുണ്ടാക്കാനായത്. ദില്ലിയിൽ ആപ് മത്സരിച്ച നാല് മണ്ഡലങ്ങിലും ​ഗുജറാത്തിലെ നാല് മണ്ഡലങ്ങളിലും ആപ്പിന് തിരിച്ചടി നേരിട്ടു. ദില്ലിയിൽ ഇന്ത്യ സഖ്യം ഏഴ് സീറ്റിലും ബിജെപി മുന്നേറുകയാണ്. കേന്ദ്ര സർക്കാറുമായി തുറന്ന പോരാട്ടത്തിലായിരുന്നു എഎപി. മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി കെജ്രിവാൾ ജയിലിലാണ്.

Read More.... ഏഷ്യാനെറ്റ് ന്യൂസിനോട് അന്നേ പറഞ്ഞു! രാഹുലിനെ മലർത്തിയടിച്ച സ്മൃതിയെ തുരത്തിയ മാജിക്ക്, കിഷോരി 'ചെറിയ മീനല്ല'

Latest Videos

പരോളിൽ പുറത്തിറങ്ങിയ കെജ്രിവാളിന്റെ പ്രചാരണത്തിന് ദില്ലിയിലടക്കം സ്വാധീനമുണ്ടാക്കാനായില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്. ദില്ലി, ഗുജറാത്ത്, ഗോവ, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ ഇന്ത്യ സഖ്യത്തിനൊപ്പവും പഞ്ചാബിലും അസമിലും ഒറ്റയ്ക്കുമായിരുന്നു എഎപിയുടെ പോരാട്ടം. പഞ്ചാബിൽ ആനന്ദ്പുർ സാഹിബ്, ഹോശിയാപുർ, സംഗ്‌രുർ എന്നിവിടങ്ങളിൽ എഎപി മുന്നേറുന്നുണ്ടെങ്കിലും, നേരിയ ഭൂരിപക്ഷത്തിന്റെ പിൻബലം മാത്രമാണുള്ളത്. പഞ്ചാബിൽ 7 സീറ്റിൽ ലീഡ് ചെയ്യുന്ന കോൺഗ്രസാണ് മുന്നിൽ.  

click me!