കടിച്ച പാമ്പിനെ കഴുത്തിലണിഞ്ഞ് മധ്യവയസ്കൻ ആശുപത്രിയിൽ; അനുനയിപ്പിച്ച് ഡോക്ടർമാർ, അമ്പരന്ന് രോ​ഗികൾ

By Web TeamFirst Published Oct 16, 2024, 8:38 PM IST
Highlights

ആശുപത്രി വളപ്പിൽ അരങ്ങേറിയ വിചിത്ര ദൃശ്യം ആളുകൾ ക്യാമറയിലും പകർത്തി. കഴുത്തിൽ പാമ്പുമായി വന്നയാളെ കണ്ട് രോ​ഗികളുൾപ്പെടെ ഞെട്ടിപ്പോയി. ഇയാളെ ഏറെ പണിപ്പെട്ടാണ് ഡോക്ടർമാർ ചികിത്സക്കായി മാറ്റിയത്.

ദില്ലി: ബീഹാറിൽ പാമ്പു കടിയേറ്റ മധ്യവയസ്കൻ കടിച്ച പാമ്പുമായി ആശുപത്രിയിൽ. ബീഹാറിലെ ഭഗൽ പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. പ്രകാശ് മണ്ഡൽ എന്നയാളാണ് ആശുപത്രിയിലെത്തിയത്. പാമ്പുകടിയേറ്റ പ്രകാശ് മണ്ഡലിനെ ചികിത്സക്കായി മാറ്റി. ഡോക്ടർമാർ നിരവധി തവണ ആവശ്യപ്പെട്ടാണ് ഇയാൾ പാമ്പിനെ വിടാൻ തയ്യാറായത്. ആശുപത്രി വളപ്പിൽ അരങ്ങേറിയ വിചിത്ര ദൃശ്യം ആളുകൾ ക്യാമറയിലും പകർത്തി. കഴുത്തിൽ പാമ്പുമായി വന്നയാളെ കണ്ട് രോ​ഗികളുൾപ്പെടെ ഞെട്ടിപ്പോയി. പാമ്പ് മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കാൻ ആശുപത്രി ജീവനക്കാരും ഏറെ പണിപ്പെട്ടു.

കടിച്ച പാമ്പുമായി ആശുപത്രിയിലെത്തിയ ഇയാൾ പാമ്പിനെ താഴെയിടാൻ സമ്മതിച്ചില്ല. നിരവധി തവണ പറഞ്ഞതുകൊണ്ടാണ് ഇയാൾ പാമ്പിനെ വിടാൻ സമ്മതിച്ചത്. അതിനിടയിൽ പാമ്പുമായി ഇയാൾ തറയിലും കിടന്നു. പിന്നീട് ഡോക്ടർമാരും ജീവനക്കാരും അനുനയിപ്പിച്ചാണ് പാമ്പിനെ കൈവിട്ടത്. 

Latest Videos

കടൽ-കായൽ തീരത്ത് 'നിർമാണ ഇളവ്'; സംസ്ഥാനത്തിന്‍റെ 'തീരദേശ പരിപാലന പ്ലാനിന്' പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി

https://www.youtube.com/watch?v=Ko18SgceYX8

click me!