കഴിഞ്ഞമാസം നാരായൺപൂർ ജില്ലയിൽ 3 വനിതാ മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു
റായ്പൂർ: ഛത്തീസ്ഗഡിൽ വീണ്ടും മാവോയിസ്റ്റ് വേട്ട. സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 9 മാവോയിസ്റ്റുകളെ വധിച്ചു. ബസ്തർ ഡിവിഷനിലെ ബിജാപൂർ ദന്തേവാഡ അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽനിന്നും ഓട്ടോമാറ്റിക് ആയുധങ്ങളടക്കം കണ്ടെടുത്തെന്നും സ്ഥലത്ത് തെരച്ചിൽ തുടരുകയാണെന്നും ഛത്തീസ്ഗഡ് പൊലീസ് അറിയിച്ചു. കഴിഞ്ഞമാസം നാരായൺപൂർ ജില്ലയിൽ 3 വനിതാ മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. 2026 മാർച്ചിൽ രാജ്യത്തെ മാവോയിസ്റ്റ് മുകത്മാക്കുമെന്നാണ് അമിത്ഷായുടെ പ്രഖ്യാപനം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം