കൊവിഡ് രണ്ടാം തരംഗത്തില്‍ മരിച്ച ഡോക്ടര്‍മാരുടെ കണക്ക് പുറത്തുവിട്ട് ഐഎംഎ

By Web Team  |  First Published May 22, 2021, 7:11 PM IST

ഐഎംഎ മുന്‍ പ്രസിഡന്റ് ഡോ. കെകെ അഗര്‍വാള്‍ കൊവിഡ് ബാധിച്ച് 65ാം വയസ്സില്‍ മരിച്ചിരുന്നു. രണ്ട് ഡോസ് വാക്‌സിനെടുത്ത ഡോ. അഗര്‍വാള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്.
 


ദില്ലി: കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗം ബാധിച്ച് മരിച്ച ഡോക്ടര്‍മാരുടെ എണ്ണം പുറത്തുവിട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ). രാജ്യത്താകെ രണ്ടാം തരംഗത്തില്‍ 420 ഡോക്ടര്‍മാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 100 ഡോക്ടര്‍മാര്‍ തലസ്ഥാനമായ ദില്ലിയിലാണ് മരിച്ചത്. 96 ഡോക്ടര്‍മാര്‍ ബിഹാറിലും 41 ഡോക്ടര്‍മാര്‍ യുപിയിലും കൊവിഡ് ബാധിച്ച് മരിച്ചു. നേരത്തെ 270 ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് ഐഎംഎ പറഞ്ഞിരുന്നു.

ഐഎംഎ മുന്‍ പ്രസിഡന്റ് ഡോ. കെകെ അഗര്‍വാള്‍ കൊവിഡ് ബാധിച്ച് 65ാം വയസ്സില്‍ മരിച്ചിരുന്നു. രണ്ട് ഡോസ് വാക്‌സിനെടുത്ത ഡോ. അഗര്‍വാള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. കൊവിഡ് ഒന്നാം തരംഗത്തില്‍ 748 ഡോക്ടര്‍മാര്‍ മരിച്ചെന്നും ഐഎംഎ രേഖപ്പെടുത്തിയിരുന്നു. രാജ്യത്ത് 12 ലക്ഷം ഡോക്ടര്‍മാരുണ്ടെന്നാണ് കണക്ക്. ഐഎംഎയുടെ രജിസ്റ്ററില്‍ 3.5 ലക്ഷം ഡോക്ടര്‍മാരാണുള്ളത്.

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!