അടുത്ത ദിവസം ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 280 രൂപയ്ക്ക് നാല് കുപ്പികൾ കൂടി വാങ്ങി. അന്നേദിവസം രാത്രി തനിക്ക് വയറുവേദന, ഛർദ്ദി, അസ്വസ്ഥത എന്നിവ അനുഭവപ്പെടാൻ തുടങ്ങി
ചണ്ഡീഗഡ്: ബിയർ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റതായി അവകാശപ്പെട്ടയാൾക്ക് മദ്യശാലയും വിതരണക്കാരനും 11,000 രൂപ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ചണ്ഡീഗഡിലാണ് സംഭവം. 2023 ജൂലൈ 10 ന് ചണ്ഡീഗഡിലെ മണിമജ്രയിലുള്ള ദി ലിക്കർ എസ്റ്റേറ്റിൽ നിന്ന് 280 രൂപ പണമായി നാല് ചെറിയ കുപ്പി ഹോപ്പർ വിറ്റ്ബിയർ പരാതിക്കാരനായ വിശാൽ സിംഗാൽ വാങ്ങി.
അടുത്ത ദിവസം ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 280 രൂപയ്ക്ക് നാല് കുപ്പികൾ കൂടി വാങ്ങി. അന്നേദിവസം രാത്രി തനിക്ക് വയറുവേദന, ഛർദ്ദി, അസ്വസ്ഥത എന്നിവ അനുഭവപ്പെടാൻ തുടങ്ങി. ഭക്ഷ്യവിഷബാധയാണ് ഇതിന് കാരണമെന്നാണ് പരാതിക്കാരന്‍റെ വാദം. മെഡിക്കൽ പരിശോധനയിൽ കരൾ വീക്കവും പിത്തരസ കുഴലുകളിൽ വിഷാംശവും കണ്ടെത്തി. ഇത് ബിയർ കാരണമാണെന്നും വിശാലിന്‍റെ പരാതിയില്‍ പറയുന്നു.
undefined
ബിയർ ബോട്ടിലുളില്‍ പരമാവധി ചില്ലറ വിൽപ്പന വില, ഇറക്കുമതി തീയതി, ഇറക്കുമതിക്കാരനെയോ വിതരണക്കാരെയോ ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ പോലുള്ള നിർണായക വിശദാംശങ്ങൾ ആവശ്യമാണെന്ന് വിശാല്‍ ചൂണ്ടിക്കാട്ടി. ദ ലിക്കർ എസ്റ്റേറ്റും വിതരണക്കാരനായ ഒസാർക്ക് മർച്ചൻഡൈസിംഗും തങ്ങളുടെ കടയിൽ നിന്നാണ് ബിയർ വന്നതെന്ന് വിശാല്‍ തെളിയിച്ചിട്ടില്ലെന്നാണ് വാദിച്ചത്. അദ്ദേഹം സമർപ്പിച്ച രസീതിൽ ബ്രാൻഡിനെ പരാമർശിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. വിശാലിന്‍റെ ആരോപണങ്ങളും ഇവര്‍ നിഷേധിച്ചു.
അതേസമയം, ഹോപ്പർ വിറ്റ്ബിയർ നിർമ്മിക്കുന്ന ബെൽജിയത്തിലെ ഡി ബ്രബാൻഡേർ ബ്രൂവറി, 2021 ഒക്ടോബറിൽ ഉൽപ്പാദിപ്പിച്ച ബിയർ ബാച്ച് 2023 ജനുവരി ആറിന് കാലഹരണപ്പെടുമെന്ന് വെളിപ്പെടുത്തിയത് കേസില്‍ നിര്‍ണായകമായി. സംഭവത്തിന് ഉത്തരവാദിയല്ലെന്നും കമ്പനി വിശദീകരിച്ചു. എന്നാല്‍, വിശാലിന്‍റെ ആരോഗ്യപ്രശ്നങ്ങളുമായി ബിയറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന നിർണായക തെളിവുകളുടെ അഭാവം ഉണ്ടെങ്കിലും, ബിയർ കുപ്പികളിലെ പ്രധാന ഉൽപ്പന്ന വിവരങ്ങളുടെ അഭാവം ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് കമ്മീഷൻ വിലയിരുത്തുകയായിരുന്നു. ദി ലിക്കർ എസ്റ്റേറ്റ്, ഓസാർക്ക് മർച്ചൻഡൈസിങ്, ബ്രിൻഡ്‌കോ സെയിൽസ് എന്നിവര്‍ സംയുക്തമായി 6,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ വ്യവഹാരച്ചെലവും വിശാലിന് നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു.