38 കിലോ മാത്രം ഭാരമുള്ള 83കാരിയിൽ ഹൃദയം തുറക്കാതെ വാൽവ് വിജയകരമായി മാറ്റി വച്ചു

By Web Team  |  First Published Oct 20, 2024, 3:08 PM IST

ഏറെ നാളായി ഗുരുതരമായ രീതിയിൽ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിന് പിന്നാലെ ചികിത്സ തേടിയ 83കാരിയ്ക്ക് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ചെയ്യുന്നതിലെ അപ്രായോഗികത കണക്കിലെടുത്താണ് ഹൃദയം തുറക്കാതെ വാല്‍വ് മാറ്റി വച്ചത്. 


മുംബൈ: 38 കിലോ മാത്രം ഭാരമുള്ള 83കാരിയിൽ സങ്കീർണമായ ശാസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് മുംബൈയിൽ വിജയകരമായി ചെയ്തത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് 83കാരിയായ ദക്ഷ അഷർ എന്ന വയോധികയിൽ നവീന ശസ്ത്രക്രിയ ചെയ്തത്. ഹൃദയവാൽവ് ചുരുങ്ങുന്നതിനേ തുടർന്ന് രക്തം പമ്പ് ചെയ്യുന്നതിലെ കുറവായിരുന്നു വർഷങ്ങളായി വയോധികയെ വലച്ചത്. 

ഏറെ നാളായി ഗുരുതരമായ രീതിയിൽ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിന് പിന്നാലെയാണ് 83കാരിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ച് വേദന, തലകറക്കം, കഠിനമായ ക്ഷീണം അടക്കമുള്ളവ അനുഭവപ്പെട്ട വയോധികയുടെ ഭാരക്കുറവാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ചെയ്യാൻ തടസമായതോടെയാണ് ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റിപ്ലെയ്‌സ്‌മെന്റ്  നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്. 

Latest Videos

undefined

പ്രായവും ഭാരവും അതീവ വെല്ലുവിളി ഉയർത്തിയ ശസ്ത്രക്രിയ ആണ് ഡോക്ടർമാർ വിജയകമായി പൂർത്തിയാക്കിയത്. ലോക്കൽ അനസ്തേഷ്യ നൽകിയ ശേഷം ഒരു മണിക്കൂറിനുള്ളിൽ  സർജന്മാർ പുതിയ വാൽവ് 83കാരിയിൽ സ്ഥാപിക്കുകയായിരുന്നു. അതിവേഗത്തിൽ വിജയകരമായി പൂർത്തിയാക്കിയ ശസ്ത്രക്രിയ ചെന്നൈയിൽ ഹൃദയ രോഗ വിദഗ്ധന്മാരുടെ കോൺഫറൻസിൽ ലൈവ് സ്ട്രീം ചെയ്തിരുന്നു.  രണ്ട് ചുവട് പോലും നടക്കാൻ ക്ലേശിച്ചിരുന്ന 83കാരി ശസ്ത്രക്രിയയ്ക്ക് പിന്നാലെ 24 മണിക്കൂറിനുള്ളിൽ തന്ന നടക്കാൻ തുടങ്ങിയിരുന്നു. 24 മണിക്കൂറിനുള്ളിൽ 83കാരി ആശുപത്രി വിടുകയും ചെയ്തു. 

നിരവധി സങ്കീർണതകളുമായി ആണ് 83 കാരി ചികിത്സയ്ക്ക് എത്തിയതെന്നാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. പരേഖ് വിശദമാക്കുന്നത്. അയോട്ടിക് സ്റ്റെനോസിസ് എന്ന അവസ്ഥയായിരുന്നു 83 കാരി നേരിട്ടിരുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!