അഭിജിത്തിന് തന്‍റെ അമ്മയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇരുവരെയും കാണാൻ പാടില്ലാത്ത രീതിയിൽ താൻ കണ്ടുവെന്നും കുട്ടി പറഞ്ഞു. ഇയാളുടെ ഫോണിൽ അമ്മയുടെ സ്വകാര്യ ചിത്രങ്ങളുണ്ടായിരുന്നു. അവ നശിപ്പിക്കാനാണ് കൊലപാതകത്തിന് ശേഷം മൊബൈൽ ഫോൺ എടുത്തതെന്നും 17 കാരൻ പൊലീസിനോട് പറഞ്ഞു.
കൊല്‍ക്കത്ത: തന്‍റെ അമ്മയുമായി അടുപ്പമുണ്ടായിരുന്ന 56 കാരനെ വീട്ടിൽ കയറി കൊലപ്പെടുത്തി കൗമാരക്കാരന്‍. കൊല്‍ക്കത്തയ്ക്ക് സമീപം ജോറബഗാനില്‍ താമസിക്കുന്ന അഭിജിത് ബാനര്‍ജി(56)യാണ് കൊല്ലപ്പെട്ടത്. ഛാപ്ര സ്വദേശിയായ 17കാരനാണ് തന്റെ അമ്മയുമായി ബന്ധമുണ്ടായിരുന്ന അഭജിത്തിനെ വീട്ടിൽ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കൗമാരക്കാരനെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു. തന്‍റെ അമ്മയുമായി അഭിജിത്തിന് അടുപ്പമുണ്ടായിരുന്നുവെന്നും ഇരുവരേയും കാണാൻ പറ്റാത്ത സാഹചര്യത്തിൽ കണ്ടതിനാലാണ് കൊലപാതകമെന്നുമാണ് 17 കാരന്‍റെ മൊഴി.
കഴിഞ്ഞദിവസം രാവിലെയാണ് അഭിജിത്ത് കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. റെന്‍റ് എ കാർ ബിസിനിസ് നടത്തുകയായിരുന്നു കൊല്ലപ്പെട്ട അഭിജിത്തെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാവിലെ അഭിജിത്തിന്റെ വാഹനം വാടകയ്‌ക്കെടുത്തയാള്‍ കാറിന്റെ താക്കോല്‍ തിരികെ ഏല്‍പ്പിക്കാന്‍ വന്നപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്. പലതവണ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ വീടിന്‍റെ രണ്ടാം നിലയിലെത്തി വിളിച്ചു. എന്നാൽ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇതോടെ ഇയാൾ താഴത്തെ നിലയിലുള്ള അഭിജിത്തിന്‍റെ സഹോദരിയെ വിവരമറിയിച്ചു. സഹോദരിയും അയൽക്കാരുമെത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ അഭിജിത്ത് ബാനർജിയെ കാണുന്നത്.
undefined
തലയിലും നെഞ്ചിലും കൈകളിലും മുറിവേറ്റ് ചോരയില്‍ കുളിച്ചനിലയിലായിരുന്നു മൃതദേഹം. ബെഡിൽ നിന്നും താഴേക്ക് വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തിന്‍റെ ഒരു ഭാഗം മുഴുവനും ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരീശോധനയിൽ കൊലപാതകം നടത്തിയത് പ്രൊഫഷണലായ ഒരാളെന്ന് പൊലീസിന് മനസിലായി. അഭിജിത്തിന്‍റെ മൊബൈൽ ഫോണും ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. മോഷണ ശ്രമമാണെന്നാണ് ആദ്യം പൊലീസ് സംശയിച്ചത്.
മോഷണം പോയ മൊബൈൽ ഫോണിന്‍റെ ടവർ ലൊക്കേഷൻ പരിശോധിച്ചും വീടിനടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴുമാണ് അഭിജിത്തിന്‍റെ പരിചയക്കാരിയായ 17 കാരനെ പൊലീസ് സംശയിച്ചത്. ഒടുവിൽ 17-കാരനെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തു. തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അഭിജിത്തിന് തന്‍റെ അമ്മയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇരുവരെയും കാണാൻ പാടില്ലാത്ത രീതിയിൽ താൻ കണ്ടുവെന്നും കുട്ടി പറഞ്ഞു. ഇതോടെയാണ് അഭിജിത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇയാളുടെ ഫോണിൽ അമ്മയുടെ സ്വകാര്യ ചിത്രങ്ങളുണ്ടായിരുന്നു. അവ നശിപ്പിക്കാനാണ് കൊലപാതകത്തിന് ശേഷം മൊബൈൽ ഫോൺ എടുത്തതെന്നും 17 കാരൻ പൊലീസിനോട് പറഞ്ഞു. പൊലീസ് പരിശോധനയിൽ മൊബൈലിൽ നിന്നും യുവതിയുടെ ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൌമാരക്കാരനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Read More : കളിക്കിടെ പാന്‍റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്‍റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ കൊല്ലപ്പെട്ടു