ചെന്നൈ മൃഗശാലയില്‍ കൊവിഡ് ബാധിച്ച് രണ്ടാമത്തെ സിംഹവും ചത്തു

By Web Team  |  First Published Jun 16, 2021, 8:50 PM IST

ജൂണ്‍ മൂന്നിനാണ് സിംഹത്തിന് കൊവിഡ് പോസിറ്റിവാണെന്ന് സ്ഥിരീകരിക്കുന്നത്. അന്ന് തന്നെയാണ് ഒമ്പത് വയസ്സ് പ്രായമുണ്ടായിരുന്ന പെണ്‍ സിംഹം ചത്തത്.
 


ചെന്നൈ: കൊവിഡ് ബാധയെത്തുടര്‍ന്ന് ചെന്നൈ അരിങ്ങ്യര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്കിലെ രണ്ടാമത്തെ സിംഹവും ചത്തു. 12 വയസ്സ് പ്രായമുള്ള ആണ്‍ സിംഹമാണ് ബുധനാഴ്ച ചത്തത്. രണ്ടാഴ്ച്ചക്കിടെ രണ്ടാമത്തെ സിംഹമാണ് ചെന്നൈ മൃഗശാലയില്‍ കൊവിഡ് ബാധിച്ച് ചാകുന്നത്.  കൊവിഡ് പോസിറ്റീവയതിനെ തുടര്‍ന്ന് സിംഹത്തിന് ചികിത്സ നല്‍കിയിരുന്നു.

ജൂണ്‍ മൂന്നിനാണ് സിംഹത്തിന് കൊവിഡ് പോസിറ്റിവാണെന്ന് സ്ഥിരീകരിക്കുന്നത്. അന്ന് തന്നെയാണ് ഒമ്പത് വയസ്സ് പ്രായമുണ്ടായിരുന്ന പെണ്‍ സിംഹം ചത്തത്. മൃഗശാലയിലെ 14 സിംഹങ്ങളില്‍ മൂന്നെണ്ണത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച മൂന്ന് സിംഹങ്ങളും ചികിത്സയോട് പതിയെയാണ് പ്രതികരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. മൃഗശാലയില്‍ കൂടുതല്‍ മൃഗങ്ങള്‍ക്ക് രോഗം പകരാതിരിക്കാന്‍ നടപടി സ്വീകരിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി. മൃഗശാലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും വാക്‌സീന്‍ നല്‍കിയിരുന്നു.

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!